India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ട്വിസ്റ്റ്; ഇറാനുമായി നയതന്ത്ര ചര്‍ച്ചയ്ക്ക് സൗദി തയ്യാര്‍, വിവരങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

Google Oneindia Malayalam News

ടെഹ്‌റാന്‍: നയതന്ത്ര തലത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ സൗദി അറേബ്യ തയ്യാറായതായി ഇറാന്‍. ഇറാഖ് പ്രധാനമന്ത്രി സൗദിയിലും ഇറാനിലും ഞായറാഴ്ച സന്ദര്‍ശിച്ചിരുന്നു. ഇറാഖ് നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വച്ചാണ് സൗദി-ഇറാന്‍ ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നത്. അഞ്ചാംവട്ട ചര്‍ച്ച കഴിഞ്ഞ ഏപ്രിലിലായിരുന്നു. പിന്നീട് തുടര്‍ ചര്‍ച്ചകളെ കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ സൗദി ആവശ്യപ്പെട്ടുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖാത്ബ്‌സാദി മാധ്യമങ്ങളോട് പറഞ്ഞു. നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ സൗദി തയ്യാറായിട്ടുണ്ട് എന്ന് പറഞ്ഞ സഈദ് പക്ഷേ, ചര്‍ച്ചയുടെ തിയ്യതി സംബന്ധിച്ച് വിശദീകരിച്ചില്ല.

2021 ഏപ്രിലിലാണ് സൗദിയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ അഞ്ചാംവട്ട ചര്‍ച്ച നടന്നു. ആ ചര്‍ച്ച ഗുണപരമായിരുന്നു എന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഹജ്ജിന് ഇറാനില്‍ നിന്ന് എത്തുന്നവര്‍ക്കുള്ള താമസ സൗകര്യം സംബന്ധിച്ച കാര്യത്തിലാണ് ഇതുവരെ ഏകദേശം ധാരണയായിട്ടുള്ളതെന്ന് സഈദ് പറഞ്ഞു. അടുത്ത മാസമാണ് ഈ വര്‍ഷത്തെ ഹജ്ജ്. ഇതിനുള്ള നടപടികള്‍ സൗദിയില്‍ അന്തിമഘട്ടത്തിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഹാജിമാര്‍ സൗദിയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. കൊവിഡിന് ശേഷം വിദേശത്തു നിന്നുള്ളവര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കുന്ന ആദ്യ ഹജ്ജാണിത്.

അമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണംഅമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണം

ഹജ്ജ് വിഷയത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഒട്ടേറെ കാര്യങ്ങളില്‍ സൗദിയും ഇറാനും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഇക്കാര്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇറാഖിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളില്‍ പുരോഗതിയുണ്ട് എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സൗദിയും ഇറാനും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചാല്‍ പശ്ചിമേഷ്യയില്‍ സൗഹൃദത്തിന്റെ പുതിയ പുലരിയാകുമെന്ന് വിലയിരുത്തുന്നുവെന്നും മുസ്ലിം രാജ്യങ്ങള്‍ക്കെല്ലാം അതിന്റെ ഗുണം ലഭിക്കുമെന്ന് സഈദ് പറഞ്ഞു. ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയതും ടെഹ്‌റാനിലെ സൗദി എംബസി ആക്രമിച്ചതുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായത്.

കഴിഞ്ഞദിവസം രാവിലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ ഖാദിമി സൗദിയിലെത്തിയിരുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം ചര്‍ച്ച നടത്തി. ശേഷം ഇറാനിലേക്ക് പോകുകയും സൗദിയുമായുള്ള ചര്‍ച്ചയിലെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇറാനില്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്‍ ഹൈനും ചേര്‍ന്നാണ് സ്വീകരിച്ചത്. യമനിലെ വെടിനിര്‍ത്തല്‍ നല്ല ലക്ഷണമാണ് എന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കരുതെന്നും അത് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സൗദിയുടെ പേരെടുത്ത് പറയാതെയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  English summary
  Iran Says Saudi Arabia Informed to Ready For Diplomatic Talk Next Level in Iraq
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X