കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ പോരില്‍ സൗദിക്ക് നന്ദി പറഞ്ഞ് ഇറാന്‍; ഇറാന്‍ കപ്പല്‍ സൗദി മോചിപ്പിച്ചു, സമ്മര്‍ദ്ദം ഫലിച്ചു

Google Oneindia Malayalam News

തെഹ്‌റാന്‍: ഗള്‍ഫില്‍ കപ്പല്‍ യുദ്ധമാണ് നടക്കുന്നത്. ഇറാന്റെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു. ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചു. കപ്പലുകളുടെ മോചനത്തിന് വേണ്ടി ബ്രിട്ടനും ഇറാനും ശ്രമം തുടരുന്നു... അമേരിക്ക തുടങ്ങിവച്ച ഇറാന്‍ വിരുദ്ധ നീക്കങ്ങളില്‍ ബ്രിട്ടനും പങ്കാളിയായി എന്നതാണ് പുതിയ മാറ്റം. രണ്ട് കപ്പലിലും ഇന്ത്യക്കാരുണ്ടെന്നതാണ് മറ്റൊരു കാര്യം. ഇവരുടെ മോചനത്തിന് ഇന്ത്യയും ശ്രമം തുടരുന്നു.

അതിനിടെയാണ് മറ്റു ചില കാര്യങ്ങള്‍ നടന്നത്. സൗദിയുടെ കസ്റ്റഡിയിലായിരുന്ന ഇറാന്റെ കപ്പല്‍ സൗദി അറേബ്യ വിട്ടുകൊടുത്തു. കപ്പല്‍ തിരിച്ചുകിട്ടാന്‍ വിദേശരാജ്യങ്ങളെ കൂട്ടുപിടിച്ച് ഇറാന്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ പയറ്റുന്നതിനിടെയാണ് സൗദി കപ്പല്‍ വിട്ടുകൊടുത്തത്. സൗദിക്ക് ഇറാന്‍ നന്ദി പറഞ്ഞു. ഇറാന്റെ കപ്പല്‍ എങ്ങനെ സൗദിയില്‍ എത്തി, വിട്ടുകൊടുക്കാന്‍ വൈകിയതിന് കാരണം എന്ത്? വിശദാംശങ്ങള്‍ ഇങ്ങനെ......

ഇറാന്‍ കപ്പല്‍ ഹാപ്പിനസ് 1

ഇറാന്‍ കപ്പല്‍ ഹാപ്പിനസ് 1

രണ്ടു മാസത്തോളമായി ഇറാന്‍ കപ്പല്‍ ഹാപ്പിനസ് 1 സൗദിയുടെ കസ്റ്റഡിയിലായിരുന്നു. ജിദ്ദ തുറമുഖത്ത് പിടിച്ചുവച്ച ഈ കപ്പല്‍ ഞായറാഴ്ചയാണ് സൗദി അറേബ്യ വിട്ടുകൊടുത്തത്. കപ്പല്‍ വിട്ടുകിട്ടാന്‍ വിദേശരാജ്യങ്ങളുടെ സഹായത്തോടെ ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതിന്റെ വിജയമാണ് ഞായറാഴ്ച കണ്ടത്.

 കപ്പല്‍ സൗദിയിലെത്തിയത് ഇങ്ങനെ

കപ്പല്‍ സൗദിയിലെത്തിയത് ഇങ്ങനെ

സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ഇറാന്‍ കപ്പല്‍ സൗദി തീരത്ത് എത്തിയത്. തുടര്‍ന്ന് സൗദി അറേബ്യ അവരുടെ ചെലവില്‍ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കി. തങ്ങള്‍ക്ക് ചെലവായ പണം ഇറാന്‍ നല്‍കണമെന്ന സൗദി ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് ഗള്‍ഫില്‍ അമേരിക്കയും ബ്രിട്ടനും ഇറാനും കപ്പല്‍ പോര് തുടങ്ങിയത്.

കപ്പല്‍ പോര് രൂക്ഷമായി

കപ്പല്‍ പോര് രൂക്ഷമായി

അമേരിക്കയും ബ്രിട്ടനും ഇറാനെതിരെ തിരഞ്ഞതോടെ സൗദി അറേബ്യ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, അമേരിക്കന്‍ സൈനികര്‍ക്ക് താവളം ഒരുക്കാനും സൗദി തയ്യാറായി. ഈ ഘട്ടത്തില്‍ ഇറാന്റെ കപ്പല്‍ സൗദി വിട്ടുകൊടുക്കില്ല എന്നാണ് കരുതിയത്. പക്ഷേ, സൗദി അറേബ്യ ഞായറാഴ്ച കപ്പല്‍ തിരിച്ചുകൊടുത്തു.

 സ്വിറ്റ്‌സര്‍ലാന്റ്, ഒമാന്‍ ഇടപെടല്‍

സ്വിറ്റ്‌സര്‍ലാന്റ്, ഒമാന്‍ ഇടപെടല്‍

കപ്പല്‍ ഇറാനിലേക്ക് പുറപ്പെട്ട കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്വിറ്റ്‌സര്‍ലാന്റ്, ഒമാന്‍ എന്നീ രാജ്യങ്ങളെ ഉപയോഗിച്ചാണ് ഇറാന്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. തങ്ങളുടെ കപ്പല്‍ വിട്ടുതന്ന സൗദിക്ക് നന്ദി അറിയിക്കുന്നതായി ഇറാന്‍ അറിയിച്ചു.

വലിച്ചുകെട്ടി കൊണ്ടുപോയി

വലിച്ചുകെട്ടി കൊണ്ടുപോയി

ഗള്‍ഫ് മേഖലയിലേക്ക് തിരിച്ച ഇറാന്‍ കപ്പലിന് സുരക്ഷയ്ക്കായി ഇറാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടു ഇറാന്‍ ബോട്ടുകളില്‍ കെട്ടിവലിച്ചാണ് കപ്പല്‍ കൊണ്ടുപോയത്. എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കപ്പല്‍ നിയന്ത്രണം വിടുകയും സൗദി തീരത്ത് അണയുകയുമായിരുന്നുവെന്നാണ് ഇറാന്‍ നല്‍കുന്ന വിശദീകരണം.

ഒരു കോടിയിലേറെ ഡോളര്‍ നല്‍കി

ഒരു കോടിയിലേറെ ഡോളര്‍ നല്‍കി

കപ്പലിന്റെ അറ്റക്കുറ്റ പണിക്ക് ചെലവായ തുക ഇറാന്‍ നല്‍കിയാല്‍ മാത്രമേ കപ്പല്‍ വിട്ടുകൊടുക്കൂ എന്നാണ് സൗദി അറേബ്യ അറിയിച്ചത്. ഇതുപ്രകാരം ഒരു കോടിയിലേറെ ഡോളര്‍ ഇറാന്‍ ജിദ്ദ തുറമുഖ അതോറിറ്റിക്ക് കൈമാറിയെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് കപ്പല്‍ വിട്ടുകൊടുക്കാന്‍ സൗദി അറേബ്യതീരുമാനിച്ചത്.

ഇറാന്‍ രണ്ടുംകല്‍പ്പിച്ച്; യുഎസ് ചാരന്‍മാരെ തൂക്കിലേറ്റും; തന്ത്രമേഖലകളില്‍ നിന്ന് കൂട്ട അറസ്റ്റ്ഇറാന്‍ രണ്ടുംകല്‍പ്പിച്ച്; യുഎസ് ചാരന്‍മാരെ തൂക്കിലേറ്റും; തന്ത്രമേഖലകളില്‍ നിന്ന് കൂട്ട അറസ്റ്റ്

English summary
Iran thanks Saudi for release of its ship Happiness 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X