കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!

Google Oneindia Malayalam News

തെഹറാന്‍: അമേരിക്കയുടെ കടുത്ത സമ്മര്‍ദം ഇറാനെ വരിഞ്ഞുമുറുകുന്നു. പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അമേരിക്ക നിലപാട് മയപ്പെടുത്തിയിരുന്നെങ്കിലും പിന്നോട്ടില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികളാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് കമ്മിറ്റി അദ്ദേഹത്തോട് ഹാജരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റൂഹാനിയെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.

നേരത്തെ ട്രംപ് പറഞ്ഞത് പോലെ അമേരിക്കയുടെ തന്ത്രങ്ങള്‍ ഇറാനെതിരെ ഫലിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം അമേരിക്കയ്‌ക്കെതിരെയും അവരുടെ സഖ്യകക്ഷികള്‍ക്കെതിരെയും പോരാട്ടത്തിനൊരുങ്ങുകയാണ് ഇറാന്‍. റൂഹാനി ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് യുദ്ധക്കളമാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

 പാര്‍ലമെന്റില്‍ ഹാജരാകണം

പാര്‍ലമെന്റില്‍ ഹാജരാകണം

ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയില്‍ വിശദീകരണം നടത്താന്‍ റൂഹാനിയെ വിളിച്ചുവരുത്തിയിരിക്കുകയാണ് പാര്‍ലമെന്റ്. ഇവിടെയുണ്ടാകുന്ന ചോദ്യശരങ്ങളെ നേരിടുകയാണ് റൂഹാനിയുടെ മുമ്പിലുള്ള വെല്ലുവിളി. ഇത് ആദ്യമായിട്ടാണ് റൂഹാനിയെ പാര്‍ലമെന്റ് വിളിച്ചുവരുത്തുന്നത്. റിയാലിന്റെ മൂല്യതകര്‍ച്ച, സാമ്പത്തിക വളര്‍ച്ചകുറവ്, തൊഴിലില്ലായ്മ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് റൂഹാനിയെ കാത്തിരിക്കുന്നത്.

ഭരണമാറ്റം വേണം

ഭരണമാറ്റം വേണം

റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറണമെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. ആണവക്കരാര്‍ ഒപ്പിട്ടിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇറാനിയന്‍ കപ്പലുകള്‍ക്ക് വിദേശരാജ്യങ്ങളുടെ വിപണിയില്‍ കുറഞ്ഞ ഇടപെടല്‍ മാത്രമേ സാധ്യമാകുന്നുള്ളൂ എന്നാണ് പ്രധാന വിമര്‍ശനം. ഇത് റൂഹാനിയുടെ ഭരണത്തകര്‍ച്ച കൊണ്ടാണെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം റൂഹാനിയുടെ സര്‍ക്കാരിനെതിരെ വമ്പന്‍ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വിലക്കയറ്റം, ജലക്ഷാമം, വൈദ്യുതക്ഷാമം, അഴിമതി എന്നിവ രൂക്ഷമാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.

ജനകീയ റാലി

ജനകീയ റാലി

വമ്പന്‍ റാലികളാണ് റൂഹാനിക്കെതിരെ രാജ്യത്ത് സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പവും റിയാലിന്റെ മൂല്യം ഇടിഞ്ഞതുമാണ് ജനങ്ങളെ പ്രകോപതരാക്കിയിരിക്കുന്നത്. അതേസമയം റൂഹാനിക്ക് പാര്‍ലമെന്റില്‍ ഹാജരായി സംസാരിക്കാന്‍ ഒരുമാസത്തെ സമയമാണ് ഉള്ളത്. ഇക്കാര്യം സ്പീക്കര്‍ അലി ലാറിജാനി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ രാജ്യത്തിന്റെ ഔദ്യോഗിക ചാനലില്‍ റൂഹാനിയുടെ അഭിമുഖം നടക്കാനിരുന്നത് റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് തുടക്കമിട്ടത്. വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്ന റൂഹാനിയെ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്ന് പാര്‍ലമെന്റംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

തന്ത്രങ്ങള്‍ പാളി

തന്ത്രങ്ങള്‍ പാളി

മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമെന്ന് കണ്ടപ്പോള്‍ പാര്‍ലമെന്റ് അംഗങ്ങളുമായി സംസാരിച്ച് പരിഹാരം കാണാന്‍ റൂഹാനിക്ക് സാധിച്ചിരുന്നു. പലപ്പോഴും ചോദിക്കാനിരുന്ന ചോദ്യങ്ങള്‍ വരെ ഒഴിവാക്കാന്‍ റൂഹാനിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഈ നീക്കം പാളിയിരിക്കുകയാണ്. 80 പാര്‍ലമെന്റംഗങ്ങള്‍ റൂഹാനിക്കെതിരെയുള്ള ചോദ്യങ്ങള്‍ സമര്‍പ്പിച്ച് കഴിഞ്ഞു. പാര്‍ലമെന്ററി കാര്യ വൈസ് പ്രസിഡന്റ് ഹുസൈന്‍ അലി അമിരി ഈ നീക്കം ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ചിട്ടുണ്ട്.

സൈനികാഭ്യാസം....

സൈനികാഭ്യാസം....

യുഎസിനെയും സൗദി അറേബ്യയെയും ഭയപ്പെടുത്താനുറച്ചാണ് ഇറാന്‍ കരുക്കള്‍ നീക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സൈനികാഭ്യാസം നടത്താനൊരുങ്ങുകയാണ് ഇറാന്‍. ഗള്‍ഫ് രാജ്യങ്ങളെ പ്രകോപിതരാക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. ഹോര്‍മുസ് കടലിടുക്ക് തങ്ങള്‍ വിചാരിച്ചാല്‍ തടയാന്‍ കഴിയുമെന്ന് യുഎസിനെയും സഖ്യകക്ഷികളെയും അറിയിക്കാന്‍ കൂടിയാണ് ഈ നീക്കം. അമേരിക്ക ഈ നീക്കത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തല്‍ക്കാലം നടപടിയെടുക്കില്ല

തല്‍ക്കാലം നടപടിയെടുക്കില്ല

ഇറാനെതിരെ തല്‍ക്കാലം നടപടിയെടുക്കില്ലെന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്. അറേബ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടല്‍ യുഎസ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള സുരക്ഷ ഉറപ്പാക്കുമെന്നാണ് അമേരിക്ക പറയുന്നത്. നാവിക സേനകളോട് തയ്യാറായിരിക്കാന്‍ യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ലോകത്തിന്റെ എണ്ണ വ്യാപാരത്തിലെ 30 ശതമാനം കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.

ട്രംപ് കലിപ്പില്‍

ട്രംപ് കലിപ്പില്‍

ഇറാന്റെ നീക്കത്തില്‍ ട്രംപ് കലിപ്പിലാണ്. പല രാജ്യങ്ങളും ഈ നീക്കത്തില്‍ ആശങ്കയിലാണ്. അമേരിക്കയും ഇറാനും തര്‍ക്കം തുടര്‍ന്നാല്‍ യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. മറ്റൊന്ന് ഇതുവരെ നടത്തിയതില്‍ വച്ചുള്ളതില്‍ വച്ച് ഏറ്റവും കരുത്തുറ്റതായിരിക്കും ഈ സൈനികാഭ്യാസം. എല്ലാവര്‍ഷവും ഇത് നടത്താറുണ്ട്. എതിരാളികളെ ഞെട്ടിക്കാനാണ് ഇറാന്റെ തീരുമാനം. നൂറിലധികം കപ്പലുകള്‍, വ്യോമ, കരസേനകളും ഇതില്‍ ഉള്‍പ്പെടും.

മന്ത്രിമാരും കുടുങ്ങും

മന്ത്രിമാരും കുടുങ്ങും

റൂഹാനിയുടെ സര്‍ക്കാരിലെ മന്ത്രിമാരും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കുടുങ്ങുമെന്നാണ് കരുതുന്നത്. സഹകരണ, തൊഴില്‍, സാമൂഹ്യക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി അലി റാബിയോടും പാര്‍ലമെന്റിന് മുന്നില്‍ ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മയെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്‌തെന്ന് അദ്ദേഹം വിശദീകരിക്കേണ്ടി വരും. അതേസമയം സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറെ മാറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗവര്‍ണറെ മാറ്റിയത് പാര്‍ലമെന്റ് അംഗങ്ങള്‍ സ്വാഗതം ചെയ്തിരുന്നു.

തുര്‍ക്കിക്കെതിരെ യുഎസ് നടപടി.... പ്രമുഖ മന്ത്രിമാര്‍ക്ക് വിലക്ക്, ഉര്‍ദുഗാനെ തളയ്ക്കാന്‍ നീക്കം!!തുര്‍ക്കിക്കെതിരെ യുഎസ് നടപടി.... പ്രമുഖ മന്ത്രിമാര്‍ക്ക് വിലക്ക്, ഉര്‍ദുഗാനെ തളയ്ക്കാന്‍ നീക്കം!!

ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അഞ്ജാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയുംദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അഞ്ജാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും

English summary
irans parliament summons rouhani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X