Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ പകരത്തിന് പകരം, 255 സുന്നികളെ വധിച്ചു

ബാഗ്ദാദ്: ഇറാഖില്‍ ആഭ്യന്തര സംഘര്‍ഷത്തിന് അവസാനമില്ല. ഭരണകൂടത്തിനെതിരെ സുന്നി വിമതര്‍ പോരാടുമ്പോള്‍ കടുത്ത പ്രതികാര നടപടികളും തുടരുകയാണ്.

തടവിലായിരുന്നു 255 സുന്നികളെ ഇറാഖ് സുരക്ഷാ സേന വധിച്ചതായാണ് വിവരം. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആണ് വിവരം പുറത്ത് വിട്ടത്.

Iraq

ഐസിസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രകാരമായിട്ടാണ് സൈന്യത്തിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാഖിലേയും സിറിയയിലേയും പ്രവിശ്യകള്‍ ചേര്‍ത്ത് ഖിലാഫത് ഭരണം കൊണ്ടുവരികയാണ് സുന്നി വിമതരുടെ ലക്ഷ്യം. ഇറാഖിലെ പല പട്ടണങ്ങളും ഇപ്പോഴും വിമതരുടെ കൈയ്യിലാണ്.

സുന്നികളുടെ പോരാട്ടത്തിനിടയില്‍ കുര്‍ദ്ദുകളും ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭാഗമാവുകയാണ്. സര്‍ക്കാരില്‍ നിന്ന് തങ്ങളുടെ പ്രതിനിധികളെ കുര്‍ദ്ദുകള്‍ പിന്‍വലിച്ചു. രണ്ട് എണ്ണപ്പാടകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സ്വതന്ത്ര കിര്‍ദ്ദിസ്ഥാനാണ് കുര്‍ദ്ദുകളുടെ ആവശ്യം ഇതിനായി ഹിതപരിശോധന നടത്താനൊരുങ്ങുകയാണ് അവര്‍.

കുര്‍ദ്ദുകള്‍ സുന്നി തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി ആരോപിച്ചിരുന്നത്. ഇതോടെ കുര്‍ദ്ദുകളും ഭരണത്തിന് എതിരായിരിക്കുകയാണ് .

പല പട്ടണങ്ങളും ഐസിസിന്റെ കയ്യില്‍ നിന്ന് ഇറാഖ് സേന തിരിച്ചുപിടിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണങ്ങള്‍ ഇനിയും കുറഞ്ഞിട്ടില്ല. സുന്നി തടവുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഐസിസിന്റെ പ്രതികരണം ഉണ്ടാകുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+