യുഎഇ സഹായിക്കും; ഇറാഖിന്റെ നീക്കം ഖത്തറിന് പാരയാകുമോ? നേട്ടം ഇന്ത്യയ്ക്കും, എണ്ണ മാത്രമല്ല
ബഗ്ദാദ്: ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വിഭവമുള്ള രാജ്യങ്ങളിലൊന്നാണിത്. ആഭ്യന്തര യുദ്ധം കാരണം ഏറെ കാലം ആഗോള എണ്ണവിപണിയില്‍ നിന്ന് പുറത്തായിരുന്നു ഇറാഖ്. എന്നാല്‍ സമീപകാലത്ത് വലിയ തോതില്‍ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്.
ഒരുകാലത്ത് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കിയിരുന്നത് സൗദി അറേബ്യയില്‍ നിന്നായിരുന്നു. ഇറാഖിന്റെ വരവോടെ സൗദി അറേബ്യ രണ്ടാംസ്ഥാനത്തായി. അതേസമയം, റഷ്യ വില കുറച്ച് വില്ക്കാന് തുടങ്ങിയതടെ സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇറാഖ് നടത്തുന്ന പുതിയ നീക്കം ഇന്ത്യയ്ക്കും പ്രതീക്ഷ നല്‍കുന്നതാണ്.

എണ്ണ മേഖലയില്‍ മാത്രമല്ല, വാതക ഖനനത്തിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇറാഖ്. യുഎഇയിലെ ക്രെസന്റ് പെട്രോളിയം എന്ന കമ്പനിയുമായി മൂന്ന് കരാറുകളാണ് ഇറാഖ് ഒപ്പുവച്ചിരിക്കുന്നത്. ഇറാഖില്‍ മൂന്ന് എണ്ണ-വാതക പാടങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് കരാര്‍. വാതകം ഇറാഖ് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യയ്ക്ക് അതൊരു അവസരമാകും.
യുഎഇ കമ്പനിയും ഇറാഖും തമ്മില്‍ 20 വര്‍ഷത്തേക്കുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ദിയാല പ്രവിശ്യയിലെ രണ്ട് എണ്ണപ്പാടങ്ങളും ബസറയിലെ ഒരു എണ്ണപ്പാടവും വികസിപ്പിക്കുന്നതാണ് കരാര്‍. 18 മാസത്തിനകം പുതിയ പാടങ്ങള്‍ ഉല്‍പ്പാദന ക്ഷമമാകുമെന്ന് ഇറാഖ് എണ്ണ മന്ത്രാലയം പ്രതീക്ഷ പങ്കുവച്ചു. ഇതോടെ വലിയ മാറ്റങ്ങളാണ് വിപണിയില്‍ സംഭവിക്കുക.
40 കോടി ക്യുബിക് ഫീറ്റ് വാതകം ഓരോ ദിവസവും ഉല്‍പ്പാദിപ്പിക്കാന്‍ ഇറാഖിന് സാധിക്കുന്നതാണ് കരാര്‍ എന്ന് എണ്ണ വകുപ്പ് മന്ത്രി ഹയാന് അബ്ദുല്‍ ഗനി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഇറാഖിലെ എണ്ണ ഖനനം വിവിധ ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. ഇതിനിടെ വാതകം വലിയ തോതില്‍ നഷ്ടമാകുന്നുണ്ട്. യുഎഇ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചതോടെ ഈ നഷ്ടം ഒഴിവാക്കാന്‍ സാധിക്കുമെന്ന ആശ്വാസത്തിലാണ് ഇറാഖ്.
ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനത്തിന് വേണ്ടി വലിയ തോതില്‍ വാതകം ഇറക്കുമതി ചെയ്യുന്ന ഒപെക് രാജ്യമാണ് ഇറാഖ്. ഇറാനില്‍ നിന്നാണ് വാതകം ഇറക്കുന്നത്. യുഎഇയുടെ സഹകരണത്തോടെ പുതിയ ഖനനം തുടങ്ങിയാല്‍ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാം. ഇറാനില്‍ നിന്ന് വാതകം വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്ക നേരത്തെ ഇറാഖിനോട് ആവശ്യപ്പെട്ടിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഖത്തറും റഷ്യയും. ഇറാഖില്‍ വാതകം ഉല്‍പ്പാദനം തുടങ്ങുന്നതോടെ ഖത്തറിനെയും റഷ്യയെയും ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. ഇറാഖുമായി ഇപ്പോള്‍ തന്നെ നിരവധി യൂറോപ്യന്‍ കമ്പനികള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇറാഖ് വാതക രംഗത്തേക്ക് കൂടി ചുവടുവയ്ക്കുന്നത് നിലവില്‍ വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി











Click it and Unblock the Notifications