ബിന്‍ ലാദന്റെ തോറ ബോറ മലനിരകളും ഐസിസ് പിടിച്ചു; പിന്നില്‍ മലയാളികളും? ഞെട്ടിക്കുന്ന വാര്‍ത്ത

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കാബൂള്‍: അമേരിക്കയുടെ പിടിയില്‍ പെടാതെ അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കഴിഞ്ഞിരുന്ന സ്ഥലമാണ് തോറ ബോറ മലനിരകള്‍. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഗുഹകള്‍ നിറഞ്ഞ പ്രദേശമാണിത്. ഇപ്പോള്‍ ഐസിസ് ഈ സ്ഥലങ്ങളെല്ലാം പിടിച്ചെടുത്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

താലിബാന് സ്വാധീനം ഉണ്ടായിരുന്ന മേഖല ആയിരുന്നു ഇത്. എന്നാല്‍ താലിബാനില്‍ നിന്ന് ഐസിസ് ഈ സ്ഥലം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് പോയവര്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളത്. ഈ പോരാട്ടത്തില്‍ അവരും പങ്കാളികളായിരുന്നോ?

തോറ ബോറ മലനിരകള്‍

തോറ ബോറ മലനിരകള്‍

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രദേശത്തെ മലനിരകള്‍ ആണ് തോറ ബോറ മലനിരകള്‍ എന്ന് അറിയപ്പെടുന്നത്. ഗുഹകള്‍ നിറഞ്ഞ ഒരു പ്രദേശമാണിത്.

ഒസാമ ബിന്‍ ലാദന്‍

ഒസാമ ബിന്‍ ലാദന്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ലാദന്‍ അമേരിക്കന്‍ ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് കഴിഞ്ഞിരുന്നത് ഇവിടെ ആയിരുന്നു. അവിടെ നിന്ന് ലാദനെ പിടിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നും ഇല്ല.

അഫ്ഗാന്‍ അധിനിവേശം

അഫ്ഗാന്‍ അധിനിവേശം

അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിനും വഴിമരുന്നിട്ടത് തോറ ബോറ മലനിരകള്‍ ആയിരുന്നു എന്ന് പറയാം. പക്ഷേ ഈ ദൗത്യത്തില്‍ അമേരിക്ക പരാജയപ്പെടുകയായിരുന്നു.

അഫ്ഗാനിലും ഐസിസ്

അഫ്ഗാനിലും ഐസിസ്

ഇറാഖിനും സിറിയക്കും ശേഷം ഐസിസ് ഏറ്റവും അധികം ശക്തി നേടിയിട്ടുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഇവിടെ താലിബാനുമായും ഐസിസ് പോരാട്ടത്തിലാണ്.

തോറ ബോറ പിടിച്ചെടുത്തു

തോറ ബോറ പിടിച്ചെടുത്തു

താലിബാന്റെ അധീനതയില്‍ ആയിരുന്നു തോറ ബോറ മലനിരകള്‍. കഴിഞ്ഞ കുറേ നാളുകളായി മേഖലയില്‍ ഐസിസും താലിബാനും തമ്മില്‍ ശക്തമായ യുദ്ധമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

റേഡിയോ സന്ദേശം

റേഡിയോ സന്ദേശം

ഐസിസിന്റെ നിയന്ത്രണത്തിലുള്ള ഖിലാഫത്ത് റേഡിയോ സ്‌റ്റേഷനില്‍ നിന്നാണ് തോറ ബോറ മലനിരകള്‍ പിടിച്ചെടുത്തു എന്ന സന്ദേശം പുറത്ത് വിട്ടിട്ടുള്ളത്. പാഷ്‌ചോ ഭാഷയില്‍ ആയിരുന്നു സന്ദേശം.

കൂടുതല്‍ പ്രദേശങ്ങള്‍ ഐസിസിന്റെ കൈയ്യില്‍

കൂടുതല്‍ പ്രദേശങ്ങള്‍ ഐസിസിന്റെ കൈയ്യില്‍

തോറ ബോറ മലനിരകള്‍ മാത്രമല്ല, പ്രദേശത്തെ പല ജില്ലകളും ഇപ്പോള്‍ ഐസിസിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതി രൂക്ഷമായ പോരാട്ടമാണ് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്നത്.

മലയാളികളും ഉണ്ടോ?

മലയാളികളും ഉണ്ടോ?

ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്ന 21 മലയാളികള്‍ അഫ്ഗാനിസ്ഥാനില്‍ ആണ് ഉള്ളത്. ഇവരില്‍ ചിലര്‍ അമേരിക്കയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തോറാ ബോറയിലും

തോറാ ബോറയിലും

തോറ ബോറ മലനിരകള്‍ പിടിച്ചെടുക്കാനുള്ള യുദ്ധത്തിലും കേരളത്തില്‍ നിന്നുള്ള ഐസിസുകാര്‍ പങ്കെടുത്തിരിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന മേഖലയാണിത്.

ഇന്ത്യ ഭയക്കണം

ഇന്ത്യ ഭയക്കണം

അഫ്ഗാനിസ്ഥാനില്‍ ഐസിസ് ശക്തി പ്രാപിക്കുന്നത് ഇന്ത്യക്കും ഭീഷണിയാണ്. അഫ്ഗാന്‍ വഴി പാകിസ്താനിലും ശക്തി നേടാനുള്ള ശ്രമത്തിലാണ് ഐസിസ്. നിലവിലുള്ള പല ഭീകര സംഘങ്ങളേയും ഇല്ലായ്മ ചെയ്തുകൊണ്ടാണ് ഐസിസ് ശക്തി നേടിക്കൊണ്ടിരിക്കുന്നത്.

English summary
The Islamic State group is claiming its fighters have captured Osama bin Laden's infamous Tora Bora mountain hideout in eastern Afghanistan.
Please Wait while comments are loading...