സിറിയയിലും ഇറാഖിലും ശക്തമായി തിരിച്ച് വരാനൊരുങ്ങി ഐഎസ്; റിക്രൂട്ട് ചെയ്യാന്‍ ക്യാമ്പുകള്‍
വാഷിങ്ടണ്‍: ഐഎസ്ഐഎസ് ഭീകരസംഘടന വീണ്ടും ശക്തി പ്രാപിക്കുന്നു. സിറിയയിലും ഇറാക്കിലുമാണ് ഐഎസ് ശക്തിപ്രാപിക്കാനൊരുങ്ങുന്നതെന്നാണ് ഇന്റലിജന്‍സ് സൂചിപ്പിക്കുന്നത്.
സിറിയയിലും ഇറാഖിലും തീവ്രവാദ സംഘങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഐഎസ്ഐഎസ് നടത്തികൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ആള്‍ക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികളാണ് ഇവര്‍ നടത്തികൊണ്ടിരിക്കുന്നത്. ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

സിറിയയില്‍ നിന്ന് ഇറാഖിലേക്കും ഐഎസിന്റെ പോരാളികള്‍ എത്തുന്നുണ്ട്. ഇറാഖിലെ സേനക്ക് നേരെയും അടിസ്താന സൗകര്യങ്ങള്‍ക്ക് നേരെയും നടത്തിയ അക്രമങ്ങള്‍ ഐഎസിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നാണ് യുഎസ് സംഘം വിലയിരുത്തുന്നത്. അതേസമയം ഇറാഖി സൈന്യും ഐഎസിനെതിരെ ചെറുത്ത് നിന്നിരുന്നു. അതിനേറ്റവും വലിയ ഉദാഹരണമാണ് ഐഎസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ മുഹമ്മദ് അല്‍ ജബൂരിയെ കഴിഞ്ഞ മാസം ഇറാഖി സൈന്യം അറ്സറ്റ് ചെയ്തിരുന്നു. എന്നിരുന്നാലും ഐഎസിന്റെ വളര്‍ച്ച യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജാഗ്രതയോടെയാണ് നോക്കികാണുന്നത്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലും ഐഎസ് അക്രമം അഴിച്ച് വിട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഏറ്റെടുത്തിന് ശേഷം അവരെ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമമായിരുന്നു കഴിഞ്ഞ ദിവസം അഫ്ഗാന്സ്ഥാനിലെ ആശുപത്രിയില്‍ നടന്ന അക്രമം. അഫ്ഗാനിസ്ഥാനിലെ സൈനിക ആശുപത്രിയിലാണ് അക്രമമുണ്ടായത്. സംഭവത്തില്‍ 10ലേറെ പേര് മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ടെലഗ്രാം ചാനലിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഐഎസ് അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ എന്ന സംഘടനയായിരുന്നു അക്രമത്തിന് പിന്നില്‍ തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ഭീകരര്‍ ആശുപത്രിക്ക് നേരെ ആക്രണം നടത്തിയിരുന്നത്. സംഭവത്തിന് ശേഷം ഐഎസിനെതിരെ താലിബാന് രംഗത്തെത്തിയിട്ടുണ്ട്.

ഇറഖിലേതിന് സമാനമായി തന്നെയാണ് അഫ്ഘാനിസ്ഥാനിലും പോരാട്ടം നടന്നത്. അഫ്ഗാനിലെ പൗരന്മാരെയും രോഗികളെയും ഡോക്ടര്‍മാരെയുമാണ് ഐഎസ് ലക്ഷ്യം വെക്കുന്നതെന്ന് കരുതുന്നുവെന്ന് താലിബാന് വക്താവ് സബീനുല്ല മുജാഹിദ് അക്രമത്തിന് ശേഷംപറഞ്ഞിരുന്നു. 15 മിനിറ്റിനുള്ളില്‍ ഐഎസ് ആക്രമണത്തെ താലിബാന് സൈന്യം തുരത്തുകയായിരുന്നു. താലിബാന് അഫ്ഗാനിസ്ഥാനില്‍ അക്രമം നടത്തിയ ശേഷം യുഎസില്‍ നിന്നും പിടിച്ചെടുത്ത ഹെലികോപ്റ്ററുമായാണ് താലിബാന് സൈന്യം ഐഎസിനെതിരെ പോരാടിയത്.

ആശുപത്രി കവാടത്തില്‍ ചാവേര്‍ ആക്രമണവും ആശുപത്രിക്കുള്ളില്‍ തോക്കുധാരികളുടെ ആക്രമണവുമാണ് നടന്നതെന്നാണ് താലിബാന് പറഞ്ഞത്. 2017ലും അഫ്ഗാനിസ്ഥാനിലെ സൈനിക ആശുപത്രിക്ക് നേരെ ഐഎസ് ഭീകരര്‍ തകര്‍ത്തിരുന്നു. ഡോക്ടര്‍മാരുടെ വേഷത്തിലെത്തിയ ഭീകരര്‍ ആശുപ്ത്രിക്ക് നേരെ നടത്തിയ അക്രമത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഏറ്റെടുത്ത ശേഷം ശിയാപള്ളിയിലും ഐഎസ് അക്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെ അക്രമമുണ്ടായത്. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഏറ്റെടുത്തതില്‍ പിന്നെയാണ് ഐഎസ്എസ് അക്രമം ഇവിടെ കൂടുതല്‍ രൂക്ഷമായത്. ആശുപത്രിയിലും ഷായാ പള്ളിയിലേയും അക്രമണചത്തിന് മുമ്പ് ജലാലാബാദിലും അക്രമം നടത്തിയിരുന്നു. ഐഎസ് കേന്ദ്രത്തിന്റെ ശക്തി കേന്ദ്രമായ ജലാലാബാദില്‍ തന്നെയാണ് അക്രമം നടന്നത്.
Recommended Video

ഇന്ത്യയിലേക്കും ജിഹാദ് വ്യാപിപ്പിക്കാന്‍ ഐഎസ് സംഘം ശ്രമിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.
ആശയപരമായി ഇന്ത്യയെ അടക്കം ഉള്‍പ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയെന്നതാണ് ഇവരുടെ താല്പര്യം. അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചതോടെ ഭീകരസംഘങ്ങള്‍ക്കു സൈ്വര്യവിഹാരം നടത്താവുന്ന സ്ഥിതിയാണെന്നുമാണ് ഇന്റലിജന്റ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസ്ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും തീവ്രചിന്താഗതിക്കാരായ ചില വ്യക്തികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നുമാണ് ഇന്റലിജന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലുള്ള നിരവധി സെല്ലുകള്‍ സജീവമാകാന്‍ വഴിയൊരുക്കിയേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഐഎസ് ആശയം പ്രചരിപ്പിച്ചതിന് കണ്ണൂരില്‍ നിന്നും രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications