കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് തീരങ്ങളിലെ 'നരഭോജി ബാക്ടീരിയ'- ഇത് സത്യം തന്നെയോ?

Google Oneindia Malayalam News

ദുബായ്: ഗള്‍ഫിലെ കടല്‍ തീരങ്ങള്‍ 'നരഭോജി ബാക്ടീരീയ'കളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്നത്. മനുഷ്യമാംസം തിന്നുന്ന ഭീകര ജീവികളെ പോലെയാണ് പലരും ഈ ബാക്ടീരിയകളെ വിശേഷിപ്പിയ്ക്കുന്നത്.

സത്യത്തില്‍ ഇങ്ങനെ ഒരു ബാക്ടീരിയ ഉണ്ടോ...? അത് മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണോ? ഈ ബാക്ടീരിയയുടെ ആക്രമണം മരണത്തിലേയ്ക്ക് നയിക്കുമോ? എന്തൊക്കെയാണ് ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍- നോക്കാം.

മാംസം തിന്നുന്നു ബാക്ടീരിയ

മാംസം തിന്നുന്നു ബാക്ടീരിയ

പല മാധ്യമങ്ങളും വിശേഷിപ്പിയ്ക്കുന്നത് ഇങ്ങനെയൊക്കെയാണ്- നരഭോജി, മനുഷ്യമാംസം തിന്നുന്ന ബാക്ടീരിയ. ഇത് പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ പറ്റില്ല, തെറ്റാണെന്നും പറയാന്‍ കഴിയില്ല.

വിബ്രിയോ വള്‍നിഫിക്കസ്

വിബ്രിയോ വള്‍നിഫിക്കസ്

വിബ്രിയോ വള്‍നിഫിക്കസ് എന്നാണ് ഈ ബാക്ടീരിയയുടെ പേര്. കടലിലും കടല്‍ മത്സ്യങ്ങളിലും ആണ് ഇവ കണ്ടുവരുന്നത്.

കോളറയുടെ ബന്ധു

കോളറയുടെ ബന്ധു

വിബ്രിയോ കോളറേ എന്ന് കേട്ടിട്ടില്ലേ... കോളറ പരത്തുന്ന ബാക്ടീരിയ. അതിന്റെ ഗണത്തില്‍ പെടുന്ന ബാക്ടീരിയ തന്നെയാണ് വിബ്രിയോ വള്‍ഫിനിക്കസും.

അപകടം തന്നെ?

അപകടം തന്നെ?

സാധാരണ കടല്‍വെള്ളത്തില്‍ കാണുന്നത് തന്നെയാണ് ഈ ബാക്ടീരിയ. എന്നാല്‍ ഇത് ശരീരത്തിനകത്ത് പ്രവേശിയ്ക്കുന്നത് അത്ര നല്ലതല്ല.

ആര്‍ക്കൊക്കെ

ആര്‍ക്കൊക്കെ

കരള്‍ രോഗമോ കിഡ്ണി രോഗമോ ഉള്ളവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

ചെറിയ മുറിവുകള്‍

ചെറിയ മുറിവുകള്‍

ശരീരത്തില്‍ ഉണങ്ങാത്ത മുറിവുകളുമായി കടലില്‍ കുളിയ്ക്കാനിറങ്ങുന്നവരെ വിബ്രിയോ വള്‍ഫിനിക്കസ് പെട്ടെന്ന് ആക്രമിച്ചേയ്ക്കും. മുറിവിവൂടെ രക്തത്തിലേയ്ക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ അവ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കും.

മീന്‍ കഴിച്ചാലും

മീന്‍ കഴിച്ചാലും

വിബ്രിയോ വള്‍ഫിനിക്കസിന്റെ ആക്രമണത്തിന് ഇരയാകണം എങ്കില്‍ കടലില്‍ കുളിയ്ക്കണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. നന്നായി പാചകം ചെയ്യാത്ത കടല്‍ മത്സ്യങ്ങള്‍ കഴിച്ചാല്‍ മതി. ഷെല്‍ ഫിഷുകള്‍ വഴിയാണ് അധികം ശരീരത്തിലെത്തുക.

മരണകാരണം?

മരണകാരണം?

വിബ്രിയോ വള്‍ഫിനിക്കസ് ഇന്‍ഫെക്ഷന്‍ മരണകാരണം ആകുന്നതിനുള്ള സാധ്യത 25 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പൂര്‍ണ ആരോഗ്യവാന്‍മാരായ ആളുകളെ കുറിച്ചുള്ളതാണ്.

ലക്ഷണം എന്താ

ലക്ഷണം എന്താ

ശക്തമായ ഛര്‍ദ്ദി, വയറിളക്കം, വയറ് വേദന തുടങ്ങിയവയാണ് ബാക്ടീരിയ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

രക്തത്തില്‍ കലര്‍ന്നാല്‍

രക്തത്തില്‍ കലര്‍ന്നാല്‍

മുറിവുകളിലൂടെ ഈ ബാക്ടീരിയ രക്തത്തില്‍ കടന്നാല്‍ അത് കുറച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. വ്രണം പഴുത്ത് പടരാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തില്‍ അണുബാധയുണ്ടായാല്‍ അമ്പത് ശതമാനം വരെ മരണം സംഭവിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്ലോറിഡയില്‍ രണ്ട് മരണം

ഫ്ലോറിഡയില്‍ രണ്ട് മരണം

കഴിഞ്ഞ ജൂലായ് മാസത്തിലാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ഒരു വാര്‍ത്ത വന്നത്. വിബ്രിയോ വള്‍നിഫിക്കസ് അണുബാധയെ തുടര്‍ന്ന് രണ്ട് പേര്‍ക്കാണ് അവിടെ ജീവന്‍ നഷ്ടപ്പെട്ടത്.

English summary
Is there any flesh eating bacteria in UAE beach? All you want to know...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X