ചാമ്പ്യന്‍സ് ട്രോഫി: കശ്മീര്‍ പ്രശ്നം ഉയർത്തിക്കാണിക്കാന്‍ പാക് ഐഎസ്ഐ, പ്ലക്കാർഡുകളുമായി ഏജൻറുമാർ!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ക്കിടെ കശ്മീർ പ്രശ്നം ഉയര്‍ത്തിക്കാണിക്കുമെന്ന് റിപ്പോർട്ട്. പാക് ഐഎസ്ഐ അയയ്ക്കുന്ന 14 അംഗ സംഘം കശ്മീര്‍ അനുകൂല പ്ലക്കാർഡുകളുമേന്തി ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് കശ്മീരിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എ3 സൈസിൽ തയ്യാറാക്കിയിട്ടുള്ള കശ്മീർ അനുകൂല പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് മാധ്യമറിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കുന്നത്.

കശ്മീർ സീക്സ് അറ്റൻഷൻ, കശ്മീര്‍ ബ്ലീഡിംഗ്, വി സ്റ്റാൻഡ‍് വിത്ത് കശ്മീർ, ഫ്രീ ദി സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീര്‍ നൗ എന്നിങ്ങനെയുള്ള സന്ദേശങ്ങളായിരിക്കും പാക് ചാര സംഘടന ഐഎസ്ഐയുടെ നിർദേശപ്രകാരം മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഐഎസ്ഐ ഏജന്‍റുമാർ പ്രദർശിപ്പിക്കുക. കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് രാജ്യാന്തര തലത്തിൽ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് പാക് ശ്രമം.

photo

ഐഎസ്ഐയുടെ പദ്ധതിയെക്കുറിച്ച് ഇന്ത്യൻ ഇന്‍ലിജൻസ് ഏജന്‍സികൾക്ക് വിവരം ലഭിച്ചിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം നടക്കാനിരിക്കെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.

English summary
The Inter-Services Intelligence agency plans to send as many as 14 operatives to the India-Pakistan Champions Trophy match on Sunday with the aim of displaying banners related to Kashmir, sources have told India Today.
Please Wait while comments are loading...