കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരസേനാ ഉദ്യോഗസ്ഥര്‍ക്ക്‌ മദ്യം വിളമ്പിയത്‌ ' ഐ.എസ്.ഐ. കൂട്ടാളി '

Google Oneindia Malayalam News

ചെന്നൈ : ചെന്നൈയിലെ കരസേനാ ഉദ്യോഗസ്ഥരുടെ നിശാപാര്‍ട്ടിയില്‍ താന്‍ മദ്യം വിളമ്പിയതായി കഴിഞ്ഞ ദിവസം ചെന്നൈയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ.) പിടിയിലായ ശ്രീലങ്കന്‍ സ്വദേശി അരുണ്‍ സെല്‍വരാജിന്റെ വെളിപ്പെടുത്തല്‍. 2009ലാണ് ചെന്നൈയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ പാര്‍ട്ടി നടന്നത്. ചെന്നൈയില്‍ കരസേന ഉദ്യോഗസ്ഥരുടെ പരിശീലന ക്യാമ്പില്‍ പോയ കാര്യവും ഒരു ദിവസത്തെ നിശാപാര്‍ട്ടിയില്‍ മദ്യം വിളമ്പുന്ന ബാര്‍ടെന്‍ഡര്‍ ആയ കാര്യവും ഇയാള്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് ഇയാള്‍ക്ക് ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്തത്. പരിശീലനക്യാമ്പിലെത്തിയ ഇയാള്‍ പല മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളെടുത്ത് പെന്‍ഡ്രൈവിലാക്കി ശ്രീലങ്കയിലെ ഷാജി എന്നയാള്‍ക്ക് അയച്ചിരുന്നു. ഷാജി ഇവ ശ്രീലങ്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്് കൈമാറി. ചെന്നൈയിലെ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് കേന്ദ്രം,തീരസംരക്ഷണസേനാ കേന്ദ്രം എന്നിവയുടെ ചിത്രങ്ങളും ഇയാള്‍ ഇത്തരത്തില്‍ കൈമാറിയിരുന്നു. വിശാഖപട്ടണത്തെ നാവിക കേന്ദ്രത്തിന്റെ പടവും പകര്‍ത്തിയതായാണ് സൂചന.

nia

ഭീകരാക്രമണം നടത്താന്‍ പരിശീലനം നേടിയ യുവാക്കള്‍ക്ക് സ്ഥലം വിശദമായി പഠിക്കുന്നതിനുവേണ്ടിയാണ് ഈ ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തത്. കൊളംബോയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ അമീര്‍ സുബൈര്‍ സിദ്ദിഖ്വിയാണ് അരുണ്‍ സെല്‍വരാജന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നതെന്നാണ് സൂചന. ഇതിനിടെ അരുണ്‍ സെല്‍വരാജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുളള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ഇയാള്‍ നടത്തിവരികയായിരുന്ന ഐസ് ഇവന്റ്‌സ് എന്ന പേരിലുളള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

English summary
Arun Selvarajan, the suspected ISI agent from Colombo arrested by National Investigation Agency (NIA) on Tuesday in Chennai, had sneaked into the Officers Training Academy (OTA) in the city posing as a bartender in August 2009.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X