പോരാളികളുടെ തലയറുത്ത് ഐസിസ്: അഫ്ഗാനിസ്താനിലെ ക്രൂരതയ്ക്ക് പിന്നില്‍ ആര്? ഐസിസ് പറയുന്നത്

  • Written By:
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഐസിസ് പോരാളികളുടെ തലയറുത്ത് ഭീകരസംഘടനയുടെ ക്രൂരത. ഐസിസ് 15 ഭീകരരുടെ തലയറുത്തുവെന്നാണ് അഫ്ഗാനിസ്താനിലെ പ്രാദേശിക സര്‍ക്കാര്‍ പറയുന്നത്. അഫ്ഗാനിസ്താനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലായിരുന്നു സംഭവമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ സംഭവത്തില്‍ ഐസിസില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അഫ്ഗാനിസ്താനിലെ പ്രാദേശിക ഐസിസ് സംഘടന ഐസിസ് ഖൊറാസനാണ് സംഭവത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും ഐസിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇതേ ദിവസം തന്നെ നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലുണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. 15 ഐസിസ് ഭീകരരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പ്രവിശ്യാ ഗവര്‍ണര്‍ അത്തൗള്ളാ ഖൊഗ്യാനി വ്യക്തമാക്കി. അചിന്‍ ജില്ലയിലെ സുര്‍ഖ് അബ് ബസാറിലായിരുന്നു സംഭവം. 2015ലാണ് നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഐസിസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

afghan

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗം കൂടിയാണിത്. താലിബാനും ഐസിസിനും സ്വാധീനമുള്ള ഈ പ്രദേശത്ത് യുഎസ് വ്യോമാക്രമണങ്ങളും പതിവ് സംഭവങ്ങളാണ്. നംഗര്‍ഹാറിന് പുറമേ അഫ്ഗാനിസ്താനിലെ എട്ട് പ്രവിശ്യകളില്‍ ഐസിസിന്‍രെ സാന്നിധ്യമുണ്ടെന്നാണ് അഫ്ഗാന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. കുനാര്‍, ഫര്യാദ്, ബാദക്ഷാന്‍, ഗോര്‍ എന്നിവിടങ്ങളാണ് ഐസിസിന് സ്വാധീനമുള്ള പ്രദേശങ്ങള്‍.

English summary
Islamic State on Thursday beheaded many of its own fighters due to infighting in Afghanistan’s eastern province of Nangarhar, the local government said.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്