ഇര്‍മ 'അള്ളാഹുവിന്റെ പടയാളിയെന്ന് ഐസിസ്', അമേരിക്കക്ക് പ്രാണവേദന...

Subscribe to Oneindia Malayalam
cmsvideo
  ഇര്‍മ 'അള്ളാഹു അയച്ച കൊടുംകാറ്റ്' | Oneindia Malayalam

  വാഷിങ്ടണ്‍: ഇര്‍മ കൊടുങ്കാറ്റ് അമേരിക്കയില്‍ സംഹാരതാണ്ഡവം തുടരുമ്പോഴും അതില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്- ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍. ഇര്‍മ കൊടുങ്കാറ്റിനെ ഒരാഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഐസിസ്. 'അള്ളാഹുവിന്റെ പടയാളി' എന്നാണ് ഇര്‍മയെ ഐസിസ് വിശേഷിപ്പിക്കുന്നത്. ഈ ആശയം പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയും തിരഞ്ഞെടുത്തിട്ടുണ്ട്.

  അമേരിക്കന്‍ തീരങ്ങളില്‍ ഉഗ്രശേഷിയോടെ ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനു തൊട്ടുപിന്നാലെയാണ് ഇര്‍മയെത്തുന്നത്. കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ഇര്‍മ 19 പേരുടെ ജീവനെടുക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

  കൊടുങ്കാറ്റിനെ അയച്ചത് ദൈവം

  കൊടുങ്കാറ്റിനെ അയച്ചത് ദൈവം

  ഇര്‍മ കൊടുങ്കാറ്റിനെ ദൈവം അയച്ചതാണെന്നാണ് ഐസിസ് പറയുന്നത്. ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തിന്റെയും കരീബിയയിലെ തകര്‍ന്ന കെട്ടിടങ്ങളുടെയും ഫ്‌ളോറിഡയിലെ പലായനത്തിന്റെയും ചിത്രങ്ങളുപയോഗിച്ചാണ് ഐസിസിന്റെ ആശയപ്രചരണം.

  ട്വിറ്ററില്‍

  ട്വിറ്ററില്‍

  ട്വിറ്ററിലെ ഐസിസിന്റെ അക്കൗണ്ടുകളിലൊന്നിന്റെ പേരു പോലും ഇര്‍മ എന്നാക്കിയിട്ടുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള കൊടുങ്കാറ്റാണ് ഇര്‍മയെന്നും ഇര്‍മ മറ്റൊരു സെപ്റ്റംബര്‍ 11 ആയിരിക്കും അമേരിക്കക്ക് സമ്മാനിക്കുകയെന്നും ഐസിസ് പറയുന്നു.

   ജനങ്ങളുടെ ജീവന്‍ രക്ഷിക്കും

  ജനങ്ങളുടെ ജീവന്‍ രക്ഷിക്കും

  കോസ്റ്റ് ഗാര്‍ഡും , മറ്റ് ദുരന്ത നിവാരണ സംവിധാനങ്ങളും മികച്ച രീതിയില്‍ ഇര്‍മയെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു എന്തു സഹായവും നല്‍കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അറിയിച്ചു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചു.

  വേഗത

  വേഗത

  മണിക്കൂറില്‍ 209 മുതല്‍ 251 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കാന്‍ ശേഷിയുള്ളതാണ് കാറ്റഗറി 4 ല്‍ പെട്ട കൊടുങ്കാറ്റുകള്‍. കാറ്റഗറി 5ല്‍ പെട്ട കാറ്റുകള്‍ മണിക്കൂറില്‍ 252 കിലോമീറ്റര്‍ വേഗതക്കു മുകളില്‍ ആഞ്ഞടിക്കും. ഇര്‍മ ഇപ്പോള്‍ കാറ്റഗറി 5ല്‍ എത്തിയിട്ടുണ്ട്.

   വന്‍ ശക്തി

  വന്‍ ശക്തി

  അത്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇവിടെ നിന്നും തന്നെ രൂപമെടുത്ത ഹ്യൂഗോ, ഫ്‌ലോയ്ഡ്, ഐവാന്‍ ചുഴലിക്കാറ്റുകളും വന്‍ പ്രഹരശേഷി ഉള്ളവയായിരുന്നു.

   ഒഴിപ്പിക്കല്‍

  ഒഴിപ്പിക്കല്‍

  ഫ്ളോറിഡയിലെ ജനസംഖ്യയുടെ കാല്‍ ഭാഗം വരുന്ന ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് 5 മില്യനിലധികം വരും. ഒഴിഞ്ഞു പോകാത്തവരുടെ അടുത്തേക്ക് ഇര്‍മ ആഞ്ഞടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ സുരക്ഷാ സഹായങ്ങളൊന്നും എത്തില്ലെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

  കുടുങ്ങിക്കിടക്കുന്നവരില്‍ ഇന്ത്യക്കാരും..

  കുടുങ്ങിക്കിടക്കുന്നവരില്‍ ഇന്ത്യക്കാരും..

  ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന അമേരിക്കന്‍ സംസ്ഥാനമാണ് ഫ്ളോറിഡ. ഇവര്‍ക്കും ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും പെട്രോള്‍ പമ്പുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

  കൂട്ടപലായനം

  കൂട്ടപലായനം

  കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശനഷ്ടം വിതച്ച ശേഷമാണ് ഇര്‍മ ഫ്‌ളോറിഡ തീരത്തെത്തുന്നത്. ഇര്‍മയില്‍ നിന്നും രക്ഷനേടാന്‍ ഫ്ളോറിഡയില്‍ നിന്നും ഇതിനോടകം 56 ലക്ഷം ആളുകളെ ഒഴിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപലായനങ്ങളിലൊന്നാണിതെന്നും വിലയിരുത്തപ്പെടുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  ISIS celebrates deadly US hurricanes claiming they are 'soldiers of Allah'

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്