കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

കെയ്‌റോ: 224 പേര്‍ യാത്ര ചെയ്തിരുന്ന റഷ്യന്‍ വിമാനം ഈജിപ്തിലെ സിനായ് മേഖലയില്‍ വെച്ച് തകര്‍ന്നുവീണതിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഐസിസ് ഭീകരരുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഈജിപ്തിലെ സിനായ് പ്രദേശം എന്നതുകൊണ്ടുതന്നെ ഐസിസിന്റെ അവകാശവാദം റഷ്യ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല.

അതേസമയം, വിമാനം യന്ത്രത്തകരാര്‍ മൂലമാണ് തകര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതവരുത്താനാകുമെന്നാണ് റഷ്യന്‍ അധികൃതരുടെ പ്രതീക്ഷ. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ അപകടത്തെകുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടു.

plane

ഈജിപ്തിലെ ശറമുശൈഖില്‍ നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പറന്നയുടനെയാണ് കൊഗലിമാവിയ കമ്പനിയുടെ എയര്‍ബസ് എ 321 വിമാനം തകര്‍ന്നുവീണത്. കമ്പനി നിയമവിരുദ്ധമായാണ് വിമാനം പറത്തിയതെന്നും ഇതേ തുടര്‍ന്ന് കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങല്‍ സൂചിപ്പിക്കുന്നു.

17 കുട്ടികളും 7 വിമാന ജീവനക്കാരും ഉള്‍പ്പെടെ 224 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചു. ഏതാണ്ട് മുഴുവന്‍പേരും റഷ്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ കൂടുതല്‍ പേരും ടൂറിസ്റ്റുകളാണ്. അടുത്തിടെ ഐസിസ് തീവ്രവാദികള്‍ക്കെതിരെ റഷ്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയതാണോ എന്ന കാര്യം വരും ദിവങ്ങളില്‍ വ്യക്തമാകും.

English summary
ISIS Russian plane crash, ISIS claims responsibility for Russian plane crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X