വീണ്ടും ഐസിസിന്റെ കൊടും ക്രൂരത... യുവ മാധ്യമ പ്രവര്‍ത്തകയെ കൊന്നുതള്ളി
ദമാസ്‌കസ്: ഐസിസിന്റെ കൊടും ക്രൂരതകള്‍ക്ക് അവസാനമാകുന്നില്ല. അഞ്ച് പേരെ വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം അവര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിയ്ക്കുന്ന വാര്‍ത്ത കൂടി പുറത്ത് വരുന്നു.
സിറിയയില്‍ ഐസിസിന്റെ ക്രൂരകൃത്യങ്ങള്‍ പുറം ലോകത്തെ അറിയിച്ച മാധ്യമ പ്രവര്‍ത്തകയെ വധിച്ചുകൊണ്ടാണ് ഭീകരര്‍ പ്രതികാരം ചെയ്തത്. ഐസിസിനെ തുറന്ന് കാണിച്ച സിറിയയില്‍ നിന്നുള്ള ആദ്യ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് റുഖിയ ഹസ്സന്‍ ആണ് കൊല്ലപ്പെട്ടത്.

ഐസിസിന്റെ ക്രൂരതകള്‍
ഐസിസ് എന്ന് ഭീകര സംഘടനയുടെ ക്രൂരതകള്‍ തുടക്കത്തില്‍ ലോകം അറിഞ്ഞിരുന്നില്ല. മുല്ലപ്പൂ വിപ്ലവത്തിന്റെ തുടര്‍ച്ചയായി സിറിയയില്‍ ഉണ്ടായ കലാപങ്ങളില്‍ ഇവരും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

റുഖിയ ഹസ്സന്‍
സിറിയയില്‍ നിന്ന് ഒരാള്‍ ആദ്യമായി ഐസിസിന്റെ ക്രൂരതകള്‍ പുറം ലോകത്തെ അറിയിച്ചു. അവര്‍ ഒരു സിറ്റിസണ്‍ ജേര്‍ജലിസ്റ്റ് ആയിരുന്നു. അതാണ് റുഖിയ ഹസ്സന്‍.

സിറിയ ഡയറക്ട്
സിറിയയിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 'സിറിയ ഡയറക്ട്' എന്ന മാധ്യമമാണ് റുഖിയയുടെ മരണവിവരം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ആദ്യ സംഭവം
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഐസിസ് ഒരു സിറിയന്‍ വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഇത് ആദ്യമായിട്ടാണെന്ന് സിറിയ ഡയറക്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

റുഖിയയും നിസാന്‍ ഇബ്രാഹിമും
റുഖിയ ഹസ്സന്‍ എന്ന് പറഞ്ഞാല്‍ പലര്‍ക്കും പെട്ടെന്ന് പിടികിട്ടിയെന്ന് വരില്ല. എന്നാല്‍ നിസാന്‍ ഇബ്രാഹിം എന്ന ട്വിറ്റര്‍ അക്കൗണ്ട് പലര്‍ക്കും അറിയുന്നുണ്ടാകും. ഇതുവഴിയായിരുന്നു റുഖിയ പല വിവരങ്ങളും പുറത്ത് വിട്ടിരുന്നത്.

എന്നാണ് കൊന്നത്
റുഖിയയെ എന്നാണ് ഐസിസ് കൊലപ്പെടുത്തിയത് എന്നത് ഇപ്പോഴും വ്യക്തമല്ല. 2015 ജൂലായ് 21 നാണ് റുഖിയ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ആദ്യം അപ്രത്യക്ഷയായി
2015 ജൂലായ്ക്കും ഡിസംബറിനും ഇടയില്‍ എപ്പോഴോ ആണ് റുഖിയ റാഖയില്‍ നിന്ന് അപ്രത്യക്ഷയായത്. എന്നാല്‍ പിന്നീട് എപ്പോഴാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് വ്യക്തമല്ല.

ചാരവൃത്തിയ്ക്കാണ് ശിക്ഷ
വധശിക്ഷയെ കുറിച്ച് റുഖിയയുടെ വീട്ടുകാരെ ഐസിസ് വിവരം അറിയിച്ചിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു ഇത്. ചാരവൃത്തി ആരോപിച്ചാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

അഞ്ചാമത്തെ ജേര്‍ണലിസ്റ്റ്
കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കെടുത്താല്‍ ഐസിസ് വധിയ്ക്കുന്ന അഞ്ചാമത്തെ ജേര്‍ണലിസ്റ്റ് ആണ് റുഖിയ ഹസ്സന്‍.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications