ഐഎസ് അടിമക്കച്ചവടം; പത്തുവയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് 172 ഡോളര്‍
ബാഗ്ദാദ്: മുതിര്‍ന്ന സ്ത്രീകളെയും കൗമാരക്കാരികളെയും അടിമച്ചന്തയിലൂടെ വില്‍പ്പന നടത്തുന്ന ഇറാക്കിലെ സുന്നി തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ദൃശ്യങ്ങള്‍ പുറത്തുവന്നിതിന്റെ പിന്നാലെ പത്തുവയസില്‍ താഴെയുള്ള കുട്ടികളെയും ലൈംഗിക ചൂഷണത്തിനുവേണ്ടി വിറ്റഴിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.
യസീദി, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള പെണ്‍കുട്ടികളെയാണ് വില്‍പ്പന നടത്തുന്നത്. വില്‍പ്പന നടത്തുന്നവര്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിലവിവര പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 172 ഡോളറാണ് വില. പ്രായം കൂടുന്നതിനനുസരിച്ച് വിലയില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

പെണ്‍കുട്ടികളെ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ തീവ്രവാദികള്‍ക്കടുത്തെത്തിയതെന്ന് പറയപ്പെടുന്നു. പത്തിനും 20 നും ഇടയില്‍ പ്രായമുളളവര്‍ക്ക് 130 ഡോളര്‍, 20 നും 30 നും ഇടയില്‍ പ്രായക്കാര്‍ക്ക് 86 ഡോളര്‍, 30 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 75 ഡോളര്‍, 40 നും 50 നും ഇടയിലുള്ള പ്രായക്കാര്‍ക്ക് 43 ഡോളര്‍ എന്നിങ്ങനെയാണ് വില്‍പ്പന.
ആയിരക്കണക്കിന് യസീദി സ്ത്രീകളെയും കുട്ടികളെയും തീവ്രവാദികള്‍ തടവിലാക്കിയിരിക്കുകയാണ്. ഇവരെ തീവ്രവാദികള്‍തന്നെ പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നു. ഒരു ദിവസം മുപ്പതോളം പേര്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഒരു സ്ത്രീ അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications