കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ക്രൂരതയുടെ പ്രതിരൂപമാവുന്നു, ഇറാക്കില്‍ 45 പേരെ ചുട്ടുകൊന്നു

  • By Aiswarya
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസ് ക്രൂരത ഒരു വിനോദമാക്കി മാറ്റുന്നു. ലോക ജനതയെ ഞെട്ടിച്ചു കൊണ്ടാണ് ഐസിസിന്റെ ഒരോ വാര്‍ത്തകളും പുറത്ത് വരുന്നത്. ഐസിസ് ഭീകരര്‍ ഇറാക്കില്‍ 45 പേരെ ചുട്ടുകൊന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

പശ്ചിമ ഇറാഖില്‍പട്ടണമായ അല്‍ ബാഗ്ദാദിയില്‍ 45 പേരെ ചുട്ടുകൊന്നതായി ഇറാക്ക്‌പൊലീസ് മേധാവി കേണല്‍ കാസിം ഒബീദി. കൊല്ലപ്പെട്ടവര്‍ ആരെന്നോ എന്തിനു വേണ്ടി ചെയ്തുവെന്ന കാര്യം വ്യക്തമല്ലെങ്കിലും സുരക്ഷാ സേനാംഗങ്ങളാണെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

isis

കഴിഞ്ഞ ആഴ്ച ഐന്‍ അല്‍ അസദിനടുത്തുള്ള മിക്ക പട്ടണങ്ങളും ഐസിസ് പിടിച്ചെടുത്തിരുന്നു. ആ കൂട്ടത്തില്‍ സുരക്ഷാഭടന്‍മാരും കുടുംബവും താമസിച്ചിരുന്ന പ്രദേശവും ഐസിസ് ഭടന്‍മാര്‍ ആക്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും സഹായം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തിരിച്ചടി നേരിട്ടിരുന്ന ഐസിസ് രണ്ടു മാസത്തിനു ശേഷം നടത്തിയ മുന്നേറ്റമാണ് അല്‍ ബാഗ്ദാദിയിലേതെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ് ദിവസം കെയ്‌റോയില്‍ 21 ക്രൈസ്തവരെ ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നിരുന്നു.. ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടു വന്ന ഈജിപ്റ്റുകാരായ ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയത്.

English summary
Islamic State militants reportedly have burned to death 45 people in the western Iraqi town of al-Baghdadi on Tuesday, just five miles away from an air base staffed by hundreds of U.S. Marines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X