കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിന് ഐസിസിന്റെ 'വധ' ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ലോകത്തിന് മുഴുവന്‍ ഭീഷണിയായി നില്‍ക്കുകയാണ് ഐസിസ് ഭീകരര്‍. അപ്പോള്‍ പിന്നെ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ മാത്രം അവര്‍ ഭീഷണി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ചിലരെ മാത്രം ലക്ഷ്യമിട്ട് അവര്‍ ഭീഷണി മുഴക്കിയാലോ...?

ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ ട്വിറ്ററിനെതിരെയാണ് ഇപ്പോള്‍ ഐസിസ് ഭീകരര്‍ ഭീഷണി മുഴക്കുന്നത്. ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോര്‍സെയടക്കമുള്ള ജീവനക്കാരെ വധിക്കുമെന്നാണ് ഐസിസുകാര്‍ പറയുന്നത്.

ISIS

ട്വിറ്റര്‍ ഐസിസിനോട് എന്ത് ചെയ്തിട്ടാണ് എന്നായിരിക്കും എല്ലാവരുടേയും ചോദ്യം. ട്വിറ്റര്‍ ഐസിസിനെ ഒന്നും ചെയ്തില്ല. എന്നാല്‍ ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. അത്രമാത്രം.

തങ്ങള്‍ നടത്തുന്ന കൊലപാതകങ്ങളുടെ വീഡിയോയും ചിത്രങ്ങളും എല്ലാം ഐസിസ് പുറത്ത് വിട്ടിരുന്നത് ട്വിറ്ററിലൂടെയായിരുന്നു. ഇത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തി അത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. ഇതോടെയാണ് ഭീകരര്‍ക്ക് ദേഷ്യം പിടിച്ചത്.

Twitter

ഐസിസിനോട് ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ ആ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്യുകയാണ് ഇപ്പോഴത്തെ സ്ഥിതി. ഇതിന് ട്വിറ്ററിന് ബ്രിട്ടന്റെ തീവ്രവാദവിരുദ്ധ സേനയുടെ സഹായവും ലഭിക്കുന്നുണ്ട്.

തങ്ങളുടെ നേര്‍ക്കുള്ള വിര്‍ച്വല്‍ യുദ്ധം നേരിട്ടുളള യുദ്ധമാകാന്‍ പോകുന്നു എന്നാണ് ട്വിറ്ററിന് ഐസിസ് നല്‍കിയ മുന്നറിയിപ്പ്.

തോല്‍ക്കാന്‍ പോകുന്ന യുദ്ധം നിങ്ങള്‍ തുടങ്ങി. ഇത് നിങ്ങള്‍ക്കുള്ള യുദ്ധമല്ലെന്ന് ഞങ്ങള്‍ തുടക്കത്തിലേ പറഞ്ഞതാണ്. എന്നാല്‍ നിങ്ങള്‍ കേട്ടില്ല. ട്വിറ്ററിലെ ഞങ്ങളുടെ അക്കൗണ്ടുകള്‍ പൂട്ടി. പക്ഷേ എല്ലായിപ്പോഴും ഞങ്ങള്‍ തിരിച്ചുവന്നു. പക്ഷേ എപ്പോഴാണോ ഞങ്ങളുടെ സിംഹങ്ങള്‍ നിങ്ങളുടെ ശ്വാസം എടുക്കാനെത്തുന്നത്, നിങ്ങള്‍ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരില്ല- ഐസിസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട സന്ദേശത്തിന്റെ പരിഭാഷ ഇങ്ങനെയാണ്. ട്വിറ്റര്‍ സഹ സ്ഥാപകനായ ജാക്ക് ഡോര്‍സെയുടെ ചിത്രവും ഇതിനൊപ്പം ഉണ്ട്.

English summary
Isis threatens Twitter employees over blocked accounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X