Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് പാകിസ്താനിലേക്ക് കടക്കുന്നു... ലക്ഷ്യം ഇന്ത്യ?

ഇസ്ലാമാബാദ്: സുന്നി ഭീകരവാദ സംഘടനയായ ഐസിസ് അവരുടെ പ്രവര്‍ത്തനങ്ങള്‍ പാകിസ്താനിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. നിലവില്‍ ഒട്ടേറെ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ കേന്ദ്രമാണ് പാകിസ്താന്‍.

പെഷവാറിലും അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ജിഹാദിന് പിന്തുണ തേടിക്കൊണ്ടുള്ള ലഘുലേഖകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഐസിസ് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ISIS

പാഷ്‌തോ, ദാരി എന്ന ഭാഷകളില്‍ ഫത്താഹ് എന്ന തലക്കെട്ടോടെയാണ് ലഘുലേഖകള്‍ പ്രചരിക്കുന്നതെന്ന് എക്‌സപ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ കുടിയേറിപ്പാര്‍ക്കുന്ന മേഖലകളിലാണ് ഇത്തരം ലഘുലേഖകള്‍ അധികവും പ്രചരിക്കുന്നത്.

പൗരാണിക ഇസ്ലാമിക മുദ്രയാണ് ലഘുലേഖകളില്‍ മുദ്രണം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം കലാഷ് നിക്കോവ് തോക്കിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്. ചില അഫ്ഗാനിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ ലഘുലേഖകള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍ ലഘുലേഖകളുടെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ദൗലത്ത് ഇ ഇസ്ലാമിയ (ഇസ്ലാമിക് സ്‌റ്റേറ്റ്) എന്ന പേരിലാണ് ജിഹാദിനുള്ള ആഹ്വാനം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്ലാമിക ഖിലാഫത് ഭരണത്തിന് വേണ്ടി ജിഹാദിന് തയ്യാറാകണം എന്നാണ് ലഘുലേഖ പറയുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയിലെ പല തീവ്രവാദ സംഘടനകളും നേരത്തെ തന്നെ ഐസിസിന് പിന്തുണ നല്‍കിയിട്ടുണ്ട്.

പാകിസ്താനില്‍ ഐസിസിന് വേരോട്ടമുണ്ടായാല്‍ അത് ഏറ്റവും അധികം ഭീഷണിയാവുക ഇന്ത്യക്കായിരിക്കും. അല്‍ ഖ്വയ്ദയും അവരുടെ പ്രവര്‍ത്തന മേഖല ഇന്ത്യയിലേക്ക് വ്യാപിക്കും എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളിയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+