Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയില്‍ സ്‌ഫോടനം; ജഡ്ജിയടക്കം 11 മരണം

ഇസ്ലാമാബാദ്: പാകിസ്താനിലെ കോടതിയില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ ജഡ്ജിയടക്കം 11 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തലസ്ഥാന നഗരമായ ഇസ്ലാമാബാദിലെ കോടതിയിലാണ് തീവ്രവാദികള്‍ ബോംബ് സ്‌ഫോടനവും വെടിവെപ്പും നടത്തിയത്. കോടതിക്ക് പിന്‍ഭാഗത്തുകൂടി കടന്നുവന്ന ഭീകരവാദികള്‍ ബോംബെറിയുകയും വെടിവെപ്പ് നടത്തുകയുമായിരുന്നു.

കൊല്ലപ്പെട്ടവരില്‍ രണ്ട് തീവ്രവാദികളും പെടും. സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദികളുമായി നീണ്ട വെടിവെപ്പ് നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പിനിടെ തീവ്രവാദികളില്‍ ചിലര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താനായി പാക് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

Pakistan

ഇസ്ലാമാബാദ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി നവീന്‍ ഖാനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന് അപായമൊന്നും സംഭവിച്ചിട്ടില്ല. ഇസ്ലാമാബാദ് കോടതിയിലുണ്ടായിരുന്നു മറ്റൊരു ജഡ്ജിയാണ് ആക്രമണത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.

ആരാണ് ആക്രമണം നടത്തിയത് എന്നോ എന്തിനാണ് ആക്രമണമെന്നോ ഔദ്യോഗികമായി സ്ഥീരീകരിക്കപ്പെട്ടിട്ടില്ല. അക്രമി സംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെപ്പറ്റിയും കൃത്യമായ വിവരമില്ല. ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 24 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് സമീപത്തെ സ്‌കൂളുകളും മറ്റ് പൊതു സ്ഥാപനങ്ങളും ഉടന്‍ തന്നെ ഒഴിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+