ഇറാൻ ആക്രമണത്തിന് പിന്നിൽ ഐസിസ്: ഉത്തരവാദിത്തം ഏറ്റെടുത്തു, ലക്ഷ്യം ഭീകരത സൃഷ്ടിക്കൽ
ടെഹ്റാൻ: ഇറാനില്‍ ബുധനാഴ്ച ഉണ്ടായ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരാവാദിത്തം ഐസിസ് ഏറ്റെടുത്തു. ഇറാന്‍ പാർലമെന്‍റിലും ആയത്തുള്ള ഖുമേനിയുടെ ശവകുടീരത്തിലുമായുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്‍റിനുള്ളിൽ പ്രവേശിച്ച ആയുധധാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
അതേസമയം ആയത്തുള്ള ഖുമേനിയുടെ ശവകുടീരത്തിനടുത്ത് ചാവേർ പൊട്ടിത്തറിച്ചാണ് ഏഴ് പേർ മരിച്ചത്. പാർലമെന്‍റ് ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥനാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അറസ്റ്റിലായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇറാനിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമാണ് ആയത്തുല്ല ഖുമേനിയുടെ ശവകുടീര സമുച്ചയം. ഇതിതെല്ലാം പുറമേ ഇറാനിൽ മെട്രോ സ്റ്റേഷനിൽ ആക്രമണമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അക്രമികളിൽ ഒരു സ്ത്രീയെ സുരക്ഷാ സേന പിടികൂടിയെങ്കിലും പാർലമെന്‍റ് വളഞ്ഞ സുരക്ഷാ സേന പാർലമെന്റിൽ തിരച്ചിൽ നടത്തിവരികയാണ്.

ഐസിസിന്റെ വാര്‍ത്താ ഏജൻസി അമാഖും ടെലിഗ്രാം പ്ലാറ്റ്ഫോം എന്നിവിടങ്ങളിലാണ് ഐസിസ് ആക്രമണത്തിൻരെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതോടെ ഐസിസിനെതിരെ പോരാടുന്നതില്‍ ഇറാൻ പുതിയ തന്ത്രങ്ങള്‍ മെനയുമെന്നുറപ്പാണ്. ഇറാനിൽ രണ്ടിടങ്ങളിലായി ഉണ്ടായത് ഭീകരാക്രമണമാണെന്ന് ഇറാനിയൻ രഹസ്യാന്വേഷണ ഏജന്‍സികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മെട്രോ സർവ്വീസ് നിർത്തിവച്ചിട്ടുണ്ട്.
ഇറാനുമേല്‍ ഐസിസ് അടുത്ത കാലത്ത് നടക്കുന്ന വലിയ ആക്രമണതണത്തിനാണ് രാജ്യം ബുധനാഴ്ച സാക്ഷ്യം വഹിച്ചിട്ടുള്ളത്. നാല് പേരെ ബന്ദികളാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ. മെയ് 27 ന് ശേഷം ലോകത്തുണ്ടായ വലിയ ഭീകരാക്രമണങ്ങളിൽ എല്ലാ ആക്രമണങ്ങളുടേയും ഉത്തരാവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഐസിസ് ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിന് ഭീഷണിയാവുന്നു എന്ന സന്ദേശമാണ് സമീപകാലത്തെ ഐസിസ് ആക്രമണങ്ങൾ നൽകുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തവും ഐസിസ് ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications