കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്ക കൊന്നത്രയും ഐസിസ് കൊന്നിട്ടില്ലെന്ന് ഇന്ത്യക്കാരി,നാട് കടത്താനൊരുങ്ങി സായിപ്പന്മാര്‍,കാണൂ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെ അമേരിയ്ക്കയുമായി താരതമ്യം ചെയ്ത ഇന്ത്യന്‍-അമേരിയ്ക്കന്‍ പ്രൊഫസര്‍ക്കെതിരെ പ്രതിഷേധം. ഇന്ത്യന്‍ വംശജയായ ദീപ കുമാര്‍ എന്ന പ്രൊഫസറാണ് ഐസിനെക്കാള്‍ അമേരിക്കയെ തരംതാഴ്ത്തി ട്വീറ്റ് ചെയ്തത്. ഐസിസ് ക്രൂരന്മാര്‍ തന്നെയാണ് എന്നാല്‍ അമേരിയ്ക്കയോളം ക്രൂരത ഐസിസിനില്ലെന്നാണ് അധ്യാപികയുടെ ട്വീറ്റ്.

മാര്‍ച്ചിലാണ് ട്വീറ്റ് ചെയ്തതെങ്കിലും അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതിഷേധം ശക്തമായത് ഇപ്പോഴാണ്. അമേരിയ്ക്ക ഇറാഖിലും, അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും നടത്തിയ കൊലപാതകങ്ങളോളം വരില്ല ഐസിസ് നടത്തിയ കൊലപാതകങ്ങളെന്നും അധ്യാപിക പറയുന്നു. അമേരിയ്ക്കയെ ഐസിസിനെക്കാള്‍ തംരതാഴ്ത്തിയ അധ്യാപിക രാജ്യം വിടണമെന്നാണ് ഫേസ്ബുക്കികള്‍ പറയുന്നത്...

താരതമ്യം

താരതമ്യം

ഇസ്ലാമിക് സ്റ്റേറ്റുകാര്‍ ക്രൂരന്മാര്‍ തന്നെ എന്നാല്‍ അമേരിയ്ക്കയോളം വരില്ല അവരുടെ ക്രൂരതകള്‍

കൊന്നൊടുക്കി

കൊന്നൊടുക്കി

അമേരിയ്ക്ക ഇറാഖിലും, അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും നടത്തിയ കൊലപാതകങ്ങളോളം വരില്ല ഐസിസ് നടത്തിയ കൊലപാതകങ്ങളെന്നും അധ്യാപിക പറയുന്നു

ദീപ കുമാര്‍

ദീപ കുമാര്‍

ഇന്ത്യന്‍- അമേരിയ്ക്കന്‍ പ്രൊഫസറായ ദീപകുമാര്‍ റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ ട്വീറ്റ് പുറത്ത് വന്നതിന് ശേഷം സഹപ്രവര്‍ത്തകര്‍ പോലും കടുത്ത ഭാഷയിലാണ് വിമര്‍ശിയ്ക്കുന്നത്. അമേരിയ്ക്ക ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടോളൂ എന്നാണ് ഉപദേശം

ഫോക്‌സ് ന്യൂസ്

ഫോക്‌സ് ന്യൂസ്

ഫോക്‌സ് ന്യൂസാണ് അധ്യാപികയുടെ ട്വീറ്റും റീട്വീറ്റുകളും വാര്‍ത്തയാക്കിയത്.

ഇങ്ങനെയും

ഇങ്ങനെയും

നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മാക്‌സ് എബ്രഹാംസ് കടുത്ത ഭാഷയിലാണ് ദീപയെ വിമര്‍ശിയ്ക്കുന്നത്. നിങ്ങളുടെ വിദ്യാര്‍ഥികളെ ഓര്‍ത്ത് എനിയ്ക്ക് ദുഖം തോന്നുന്നു. ഐസിസിനെക്കാള്‍ ക്രൂരത അമേരിയ്ക്കയ്ക്കാണെന്ന് നിങ്ങള്‍ പറഞ്ഞതിന്റെ യുക്തി എനിയ്ക്ക് മനസിലാവുന്നില്ല. പെണ്‍കുട്ടികളെ നിരത്തി നിര്‍ത്തി പലതവണ ബലാത്സംഗം ചെയ്യാനോ സ്വവര്‍ഗാനുരാഗികളെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലുന്നതോ ഞങ്ങളുടെ സര്‍ക്കാരിന്റെ രീതിയല്ല- മാക്‌സ് പറയുന്നു.

English summary
Islamic State is brutal, but United States is worse, says PIO professor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X