മിത്രങ്ങൾ ശത്രുക്കൾ ആകുമോ!!! പാകിസ്താനിലേക്ക് സൈന്യത്തെ അയക്കണമെന്ന് ചൈനീസ് ജനത!!!

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: ലോക രാജ്യങ്ങളിൽ പാകിസ്താനെ പിന്തുണക്കുന്ന രാജ്യമാണ് ചൈന. എന്നാൽ ഇപ്പോൾ പാകിസ്താനും ചൈനയും തമ്മിൽ ഇടയുന്നുവെന്നും റിപ്പോർട്ടുകൾ. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പാക് വിരുദ്ധ വികാരം ശക്തപ്പെടുന്നു.ജൂൺ 8 ന് പാകിസ്താനിലെ ബലൂചിസ്ഥാനിൽ നിന്നും രണ്ട് ചൈനക്കാരെ ഐസ്എസ് ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ ചൈനയിൽ കടുത്ത ജന രോക്ഷമാണ് ഉയർന്നു വരുന്നുത്.കൂടാതെ ഉടൻ തന്നെ പാകിസ്താനിലേക്ക് ചൈനീസ് സൈന്യത്തെ അയക്കണമെന്നുള്ള ആവശ്യവും ശക്തമാകുന്നു. ജനങ്ങളുടെ ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നതാണ് ചൈനാസ് മാധ്യമമായ ചൈനീസ് മോർണിംങ് പോസ്റ്റ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

എന്നാൽ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ സംയമനം പാലിക്കാനാണ് ചൈനീസ് മാധ്യമങ്ങൾക്ക് അധികൃതരിൽനിന്നു ലഭിച്ചിട്ടുള്ള നിർദേശം എന്നാൽ ജനങ്ങളുടെ ആവശ്യത്തിൽ സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. ജനങ്ങളുടെ ആവശ്യം നാൾക്കു നാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയെത്രനാൾ   സർക്കാർ മൗനം പാലിക്കുമെന്നും ലോകരാജ്യങ്ങൾ ഉറ്റു നോക്കുകയാണ്.  ഇതിനും പാകിസ്താനെ പിന്തുണക്കാൻ ചൈനക്കു കഴിയില്ല.

china

കാശ്മീർ വിഷയത്തിൽ പാകിസ്താനെ പിന്തുണക്കുന്നതായി  ചൈന യുഎന്നിൽ അറിയിച്ചിരുന്നു. വിഷയത്തിൽ ചൈന പാകിസ്താനോടെപ്പമാണ് നിൽക്കാൻ ആഗ്രഹിക്കുന്നതെന്നും ചൈനീസ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. കൂടാതെ പാകിസ്താനിലുളള ചൈനക്കാരുടെ സംരക്ഷണത്തിൽ പ്രധാനമന്ത്രി  നവാസ് ഷെരീഫ് ശ്രദ്ധ പുലർത്തുന്നതിനും നന്ദിയും അറിയിച്ചിരുന്നു. എന്നാൽ ഇന്ന് പാകിസ്താനിൽ നിന്നാണ് രണ്ട് ചൈനക്കർ മരിച്ചതെന്നും  ശ്രദ്ധേയമായ കാര്യമാണ്.  ഭീകരരുടെ കൈയ്യിൽ നിന്നും തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാൻ പാക് സേനക്കു കഴിഞ്ഞിരുന്നില്ല.

English summary
As Beijing scrambles to befriend neighbouring countries and ease anxieties over its rising military power, social media users are demanding their government send troops to Pakistan to seek payback for the killing of two Chinese nationals.
Please Wait while comments are loading...