ഐസിസിലുമുണ്ട് സിനിമയെ വെല്ലുന്ന 'ഹീറോകള്‍',17ാം വയസില്‍ തല്‍ഹ അസ്മാല്‍ എങ്ങനെ ഐസിസ് 'ഹീറോയായി'?
ബാഗ്ദാദ്: മതത്തിന്റെ പേരില്‍ യുവാക്കളെ പ്രലോഭിപ്പിച്ച് ഒപ്പം നിര്‍ത്തുന്നിതില്‍ ഐസിസ് ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നിന്നുള്‍പ്പടെ ഒട്ടേറെ യുവാക്കളാണ് തീവ്രവാദത്തിനായി സിറിയയിലേയ്ക്കും ഇറാഖിലേയ്ക്കും കടക്കുന്നത്. ഐസിസിന്റെ ആത്മഹത്യ സ്‌ക്വാഡില്‍ പ്രവര്‍ത്തിയ്ക്കുന്നതിന് പോലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുവാക്കള്‍ പോകുന്നു. ബ്രിട്ടനില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന് 17കാരനായ തല്‍ഹ അസ്മാല്‍ ആണ് മാധ്യമങ്ങളില്‍ നിറയുന്നത്.
വെസ്റ്റ് യോര്‍ക്ക്ഷയര്‍ സ്വദേശിയായ തല്‍ഹ ആത്മഹത്യ സ്‌ക്വാഡില്‍ ചേരുകയും സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനമോടിച്ച് ചാവേറായി മരിയ്ക്കുകയും ചെയ്തു.ഇറാഖിലെ ഒരു റിഫൈനറിയിയലേയ്ക്കാണ് തല്‍ഹ വാഹനമോടിച്ചത്.
മരണമുറപ്പാക്കുന്ന നിമിഷങ്ങളില്‍ പോലും പുഞ്ചിരിയോടെ നില്‍ക്കുന്ന തല്‍ഹയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് ഐസിസിന്റെ പുതിയ പ്രചാരണം. പഠിയ്ക്കാന്‍ മിടുക്കനും ഏറെ നിഷ്‌കളങ്കനുമായ തല്‍ഹ തീവ്രവാദത്തിന്റെ പാത തിരഞ്ഞെടുത്തത് വിശ്വസിയ്ക്കാനാവാതിരിയ്ക്കുകയാണ് മാതാപിതാക്കള്‍...

തല്‍ഹ അസ്മാല്‍
17കാരാനയ തല്‍ഹ ഇപ്പോള്‍ ഐസിസിന്റെ വീരപുരുഷനാണ്. ഒരു എണ്ണ റിഫൈനറിയിലേയ്ക്ക് സ്‌ഫോടന വസ്തുക്കള്‍ നിറച്ച ടൊയൊട്ട എസ്യുവി ഓടിച്ച് കയറ്റിയാണ് തല്‍ഹ കൊല്ലപ്പെടുന്നത്. ദൗത്യത്തിന് മുന്‍പ് അത് ആഞ്ജയും അനുസരിയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്ന തല്‍ഹയുടെ ചിത്രങ്ങള്‍ ഐസിസ് പുറത്ത വിട്ടു

ബ്രിട്ടീഷ് ജിഹാദി
ബ്രിട്ടനില്‍ നിന്നും ഐസിസില്‍ ചേരുന്ന പ്രായം കുറഞ്ഞ തീവ്രവാദിയാണ് തല്‍ഹ. പിതാവ് ഇബ്രാഹിമിനും മാതാവ് നൂര്‍ജ്ജയ്ക്കുമൊപ്പമായിരുന്നു താമസം. മിര്‍ഫീല്‍ഡ് ഫ്രീ ഗ്രാമര്‍ സ്‌കൂളില്‍ ഐസിടി ആന്‍ഡ് ബിസിനസ് വിദ്യാര്‍ഥിയായിരുന്നു തല്‍ഹ

ഇന്റര്‍നെറ്റിലൂടെ
ഇന്റര്‍നെറ്റിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങളെപ്പറ്റി തല്‍ഹ മനസിലാക്കി. സ്റ്റഡി ടൂറിന് പോവുകയാണെന്ന വ്യാജേന ഏപ്രിലില്‍ ഇയാള്‍ സിറിയയിലേയ്ക്ക് കടന്നു. അയല്‍ക്കാരനും ഉറ്റ സുഹൃത്തുമായ ഹസന്‍ മുന്‍ഷിയ്‌ക്കൊപ്പമാണ് തല്‍ഹ വീട് വിട്ടത്

ചാവേര്‍ ആക്രമണം
റിഫൈനറിയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 11 പേരില്‍ തല്‍ഹയുമുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രലോഭിപ്പിച്ചു
നിഷ്‌കളങ്കനായിരുന്ന മകനെ തീവ്രവാദത്തിന്റെ പേരില്‍ പ്രലോഭിപ്പിച്ച് ഭീകരവാദത്തിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍












Click it and Unblock the Notifications