Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയിലേക്ക് തീ തുപ്പി ഇസ്രായേല്‍ സൈന്യം; തിരിച്ചടിക്കുമെന്ന് ഹമാസ്, വീണ്ടും പുകഞ്ഞ് പശ്ചിമേഷ്യ

ഗാസ സിറ്റി/ടെല്‍ അവീവ്: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും പുകയുന്നു. ഇസ്രായേല്‍ സൈന്യം ഗാസിയിലെ യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇസ്രായേല്‍ സൈന്യത്തിനെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ ഇസ്രായേല്‍ സൈന്യം ഗാസയില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഗാസ ഭരിക്കുന്ന ഹമാസിന്റെ രഹസ്യ അറകളാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ഇതോടെ മേഖല യുദ്ധക്കളമാകുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. അടുത്തിടെ 11 ദിവസം നീണ്ട യുദ്ധത്തിനിടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. വീണ്ടും മേഖല പുകയുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലുണ്ടായ തീപിടിത്തത്തിന്റെ വാര്‍ഷികമായിരുന്നു ശനിയാഴ്ച. 52 വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തിന്റെ അനുസ്മരണത്തില്‍ പലസ്തീന്‍കാര്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുക പതിവാണ്. ഇത്തവണ നടന്ന അനുസ്മര പരിപാടിയില്‍ പങ്കെടുത്ത യുവാക്കള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

2

ഗാസയും ഇസ്രായേലും അതിര്‍ത്തി പങ്കിടുന്ന പ്രദേശം കമ്പി വേലി കെട്ടി തിരിച്ചിരിക്കുകയാണ്. ഇവിടെയാണ് പലസ്തീന്‍ യുവാക്കള്‍ പ്രതിഷേധവുമായി എത്തിയത്. ഇവര്‍ വേലിക്കപ്പുറമുള്ള ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ കല്ലേറ് നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികര്‍ക്ക് പരിക്കുണ്ട് എന്ന് ഇസ്രായേല്‍ അറിയിച്ചു. ജീവന്‍ രക്ഷാര്‍ഥമാണ് വെടിയുതിര്‍ത്തതെന്നും സൈന്യം വ്യക്തമാക്കി.

3

41 പലസ്തീന്‍ യുവാക്കള്‍ക്ക് ഇസ്രായേല്‍ വെടിവയ്പില്‍ പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണ്. 13കാരന് വെടിയേറ്റത് തലയ്ക്കാണ്. ഈ കുട്ടി അത്യാസന്ന നിലയില്‍ കഴിയുകയാണ് എന്ന് ഗാസയിലെ ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. കലാപകാരികള്‍ വേലി ചാടിക്കടക്കാനും ആക്രമിക്കാനും ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

4

യുവാക്കള്‍ക്ക് നേരെ വെടിവയ്പുണ്ടായതിന് പിന്നാലെ ഗാസയിലേക്ക് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. നിരവധി മിസൈലുകളാണ് ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ പതിച്ചത്. ഹമാസിന്റെ ആയുധ പുരകളും സംഭരണ കേന്ദ്രങ്ങളുമാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഈ ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കുള്ളതായി വ്യക്തമല്ല.

5

വെടിവയ്പില്‍ പരിക്കേറ്റവരില്‍ 10 പേര്‍ കുട്ടികളാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമാധാനപരമായ പ്രതിഷേധത്തിനാണ് പലസ്തീന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഇസ്രായേല്‍ ആയുധം പ്രയോഗിക്കുകയായിരുന്നുവെന്ന് ഹമാസ് ആരോപിക്കുന്നു.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

6

വര്‍ഷങ്ങളായി ഇസ്രായേലിന്റെ ഉപരോധത്തിലാണ് ഗാസ. ലക്ഷക്കണക്കിന് ജനങ്ങള്‍ താസമിക്കുന്ന ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് ഇസ്രായേലിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ അതിര്‍ത്തിയില്‍ തുരങ്കങ്ങള്‍ നിര്‍മിച്ച് പലസ്തീന്‍കാര്‍ അവശ്യവസ്തുക്കളെത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴിയാണ് ഇവര്‍ ആയുധങ്ങളും സംഭരിക്കുന്നതത്രെ.

സിംപിള്‍ ലുക്കില്‍ മമ്മൂട്ടി; സ്റ്റൈലിഷ് ആയി മോഹന്‍ലാല്‍... താരരാജാക്കന്‍മാര്‍ ദുബായില്‍ വിവാഹ ചടങ്ങില്‍

7

കഴിഞ്ഞ മെയ് മാസത്തില്‍ ഹമാസും ഇസ്രായേലും തമ്മില്‍ ശക്തമായ യുദ്ധം നടന്നിരുന്നു. ഈ വേളയില്‍ അതിര്‍ത്തിയിലെ തുരങ്കങ്ങളില്‍ പലതും ഇസ്രായേല്‍ സേന നശിപ്പിച്ചു. അധിനിവേശ സൈന്യത്തിനെതിരെ പലസ്തീന്‍കാര്‍ പോരാടും എന്നാണ് അതിര്‍ത്തിയിലെ സംഭവങ്ങളില്‍ ഹമാസിന്റെ പ്രതികരണം. 260 പലസ്തീന്‍കാരും 13 ഇസ്രായേലികളുമാണ് മെയ് മാസത്തില്‍ കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+