ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഭരണത്തലവനടക്കം മുന്നൂറോളം പേർ കൊല്ലപ്പെട്ടു
ഗാസയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഹമാസിന്റെ പ്രധാന നേതാക്കൾ പലരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസ് സർക്കാർ മേധാവി ഇസാം അൽ ഡാളിസ്, ആഭ്യന്തര മന്ത്രാലയ മേധാവി മഹ്മൂദ് അബു വത്ഫ, ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ ഡയറക്ടർ ജനറൽ ബഹ്ജത്ത് അബു സുൽത്താൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം പേർ കൊലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്ന് സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്ന് പ്രാദേശിക ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നാണ് ഇസ്രായേൽ സൈന്യം എക്സിൽ കുറിച്ചത്. മേഖലയിൽ വ്യോമാക്രമണം ശക്തമാക്കുമെന്നും പ്രദേശത്തെ സ്കൂളുകൾ എല്ലാം അടക്കണമെന്നും ഇസ്രായേൽ നിർദേശിച്ചു.

ബന്ദികളാക്കിയ ഇസ്രായേലുകാരെ വിട്ടയക്കണമന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹമാസ് ഇക്കാര്യം തള്ളിയതിനാലാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധിയും മധ്യസ്ഥരും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഹമാസ് നിരസിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം നടത്തിയതെന്നും നെതന്യാഹു പറഞ്ഞു.
'ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഉൾപ്പെടെ ഞങ്ങളുടെ എല്ലാ ബന്ദികളേയും മോചിപ്പിക്കുക എന്നത് അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി
ഗാസ മുനമ്പിലുടനീളമുള്ള ഹമാസ് ഭീകരരുടെ കേന്ദ്രങ്ങളാണ് ഐഡിഎഫ് ഇപ്പോൾ ആക്രമിച്ചുകൊണ്ടിരിക്കുന്നത്', ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെതിരെ കൂടുതൽ ശക്തമായി ആഞ്ഞടിക്കുമെന്നും നെതന്യാഹു എക്സിൽ പങ്കുവെച്ചു.
അതേസമയം യുദ്ധം ആരംഭിച്ചുകൊണ്ട് ബന്ദികളെ ബലിയർപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നെതന്യാഹുവെന്ന് ഹമാസ് പ്രതികരിച്ചു. 'യുദ്ധം പുനഃരാരംഭിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനം തടവുകാരെ കൊലയ്ക്ക് കൊടുക്കുന്നതാണ്. ഇസ്രായേലിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുപിടിക്കാനുളള നെതന്യാഹുവിന്റെ തന്ത്രം കൂടിയാണിതെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിന് ആണ്. കരാർ ലംഘനം ഗാസയിലെ തടവുകാരെ അഞ്ജാതമായ വിധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഹമാസ് പ്രസ്താവനയിൽ കുറിച്ചു. അതേസമയം യുഎസിന്റെ കൂടി അറിവോടെയാണ് ഇസ്രായേൽ ആക്രമണമെന്നാണ് സൂചന.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications