ഗസയിലെ അതിക്രമം നിര്‍ത്താതെ ഇസ്രായേലുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഹമാസ്; എര്‍ദോഗനുമായി ചര്‍ച്ച നടത്തി
ജറുസലേം: ഇസ്രായേലുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാവൂ എന്നും ഹമാസ് വ്യക്തമാക്കി. അതേസമയം ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കരമാര്‍ഗം കൂടുതല്‍ ശക്തിയോടെ ഹമാസ് കേന്ദ്രങ്ങളെ അടുത്ത ദിവസങ്ങളില്‍ ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിജയം വരെ പോരാടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയിലെ സാഹചര്യം അനുദിനം മോശമായി കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ അറിയിച്ചിരിക്കുകയാണ്. ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടത്തും രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമില്ല. ആവശ്യത്തിന് ഇന്ധനം പോലും ആശുപത്രിയില്‍ ഇല്ല. അതുകൊണ്ട് എമര്‍ജന്‍സി സര്‍വീസുകളും പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.

അതേസമയം തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്ദുഗാന് ഇസ്രായേലുമായുള്ള യുദ്ധം ഹമാസുമായി ചര്‍ച്ച ചെയ്തു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുര്‍ക്കി നടത്തുന്നുണ്ടെന്ന് അദ്ദേഹം ഹനിയേയിയെ അറിയിച്ചു. ഗാസയില്‍ മാനുഷികമായി എത്തിക്കാവുന്ന സഹായങ്ങള്‍ ലഭ്യമാക്കുമെന്നും എര്ദോഗന് പറഞ്ഞു.
പരിക്കേറ്റവരെ തുര്ക്കിയിലെത്തിച്ച് ചികിത്സ നല്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ പോരാളി കൊല്ലപ്പെട്ടു. ലെബനീസ് മേഖലയായ ഹുലയില്‍ വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മിസൈല്‍ വേധ ടാങ്കറിന് നേരെയുള്ള ആക്രമണം നടക്കവെ ഇസ്രായേല്‍ തിരിച്ചടിക്കുകയും, ഇതില്‍ ഇയാള്‍ കൊല്ലപ്പെടുകയുമായിരുന്നു.ഗാസയിലേക്ക് കൂടുതല്‍ സാഹയം എത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് യുഎന്‍ ചീഫ് മാര്ട്ടിന് ഗ്രിഫിത്ത്സ് പറഞ്ഞു.
കൂടുതല്‍ ട്രക്കുകള്‍ നാളെ ഗാസയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ആളുകള്‍ക്കായുള്ള സഹായം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ എല്ലാവര്‍ക്കുമുള്ള സഹായങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. എല്ലാ ദിവസവും ഇത് ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും ഗ്രിഫിത്ത്സ് പറഞ്ഞു. അതേസമയം ഇന്ന് മുതല്‍ ഗാസ മുനമ്പില്‍ കൂടുതല്‍ ശക്തമായ സൈനിക ആക്രമണമുണ്ടാവുമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
ഇസ്രായേല്‍ സൈന്യം നേരിടുന്ന അപകടങ്ങള്‍ കുറയ്ക്കാനായിട്ടാണ് ആക്രമണം ശക്തമാക്കുന്നത്. അനുകൂല സാഹചര്യങ്ങള്‍ അതിന് മുമ്പ് ഒരുക്കുമെന്നും ഹഗാരി പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മെഡിക്കല്‍ കെയര്‍ എന്നിവ എത്തിക്കുന്നതിന് യുഎസ് മുന്നിലുണ്ടാവുമെന്ന് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. അതേസമയം ഹമാസിന്റെ കുരുക്കില്‍ ആരും വീഴരുത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളാക്കരുത്.
രണ്ട് രാജ്യങ്ങളും അനുയോജ്യമായ കാര്യങ്ങളായിരിക്കണം കൊണ്ടുവരണേണ്ടതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. ഗാസിലെ സഹായങ്ങളെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍ ഈ സഹായങ്ങള്‍ ഹമാസിന്റെ കൈവശം എത്തില്ലെന്ന് കരുതുന്നു. അക്കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications