കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ പ്രതിഷേധം: ഇസ്രായേല്‍ വെടിവയ്പ്പില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

Google Oneindia Malayalam News

ഗാസ: ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധം കാമറയില്‍ പകര്‍ത്തുന്നതിനിടെ ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. അഹ്മദ് അബൂഹുസൈന്‍ എന്ന 24കാരനാണ് വയറ്റത്ത് വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ഏപ്രില്‍ 13ന് ജബലിയ്യയില്‍ നടന്ന ഫലസ്തീന്‍ പ്രതിഷേധം കവര്‍ ചെയ്യുന്നതിനിടയിലായിരുന്നു ഇദ്ദേഹത്തിന് വെടിയേറ്റത്. തെല്‍ അവീവിന് സമീപത്തുള്ള തെല്‍ ഹശോമര്‍ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രണ്ടാഴ്ചയ്ക്കകം ഇസ്രായേല്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകനാണ് അഹ്മദ് അബൂ ഹുസൈന്‍.

ഗസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് പീപ്പ്ള്‍ റേഡിയോ സ്‌റ്റേഷന്റെ ഫോട്ടോഗ്രാഫറാണ് ഹുസൈന്‍. മാധ്യമപ്രവര്‍ത്തകനാണെന്ന് തിരിച്ചറിയുന്നതിനായി പ്രസ് എന്നെഴുതിയ ജാക്കറ്റ് അദ്ദേഹം ധരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നതിന് പകരം അവരെ വെടിവച്ചുകൊല്ലുകയാണ് ഇസ്രായേല്‍ സൈന്യം ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള സമിതിയുടെ മിഡിലീസ്റ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശരീഫ് മന്‍സൂര്‍ കുറ്റപ്പെടുത്തി. പ്രതിഷേധപ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇസ്രായേല്‍ അധികൃതര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

journalist

ഗസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐന്‍ മീഡിയ ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ യാസര്‍ മുര്‍തസ നേരത്തേ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഏപ്രില്‍ ഏഴിനായിരുന്നു ഇത്. പ്രസ് എന്ന് രേഖപ്പെടുത്തിയ നീല ജാക്കറ്റ് ധരിച്ച ഇദ്ദേഹത്തിന്റെയും വയറ്റത്താണ് വെടിയേറ്റത്.

അതിനിടെ, ആട്ടിയോടിക്കപ്പെട്ട സ്വന്തം ഭൂമിയിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി ഉയര്‍ന്നിരുന്നു.

1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ പ്രതിഷേധ സമരം തുടരും.

English summary
israel kills one more journalist in gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X