17 ബന്ദികളെ മോചിപ്പിച്ച് ഹമാസ്, വിട്ടയച്ചവരില്‍ മൂന്ന് തായ് പൗരന്‍മാരും
ഗാസ: ബന്ദികളെ വീണ്ടും മോചിപ്പിച്ച് ഹമാസ്. ഇത്തവണ പതിനേഴ് ബന്ദികളെയാണ് മോചിപ്പിച്ചത്. ഇതില്‍ 14 ഇസ്രായേലികളും, മൂന്ന് തായ്‌ലന്‍ഡ് പൗരന്മാരുമാണ് ഉള്ളത്. ഇസ്രായേല്‍ പ്രതിരോധ സേന ഇക്കാര്യം സ്ഥിരീകരിച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള ഉടമ്പടി പ്രകാരം ഹമാസ് മോചിപ്പിക്കുന്ന മൂന്നാമത്തെ ബാച്ചാണിത്. റെഡ് ക്രോസ് കേന്ദ്രത്തിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. ഇവര്‍ അടുത്ത ദിവസം തന്നെ ഇസ്രായേലില്‍ എത്തും.
കഴിഞ്ഞ ദിവസം 13 ഇസ്രായേലി പൗരന്മാരെയും, നാല് തായ് ബന്ദികളെയും ഹമാസ് മോചിപ്പിച്ചിരുന്നു. ഇവര്‍ ശനിയാഴ്ച്ച രാത്രി ഇസ്രായേലില്‍ എത്തി. ബന്ദികളെ കൈമാറിയ ആദ്യ തവണ 24 പേരാണ് ഉണ്ടായിരുന്നത്. 13 ഇസ്രായേലികളും പത്ത് തായ്‌ലന്‍ഡുകാരുമാണ് ഈ ബാച്ചില്‍ ഉണ്ടായിരുന്നത്. ഒപ്പം ഫിലിപ്പിനോ പൗരനുമുണ്ടായിരുന്നു. ഇതുവരെ 58 പേരെയാണ് ഹമാസ് കൈമാറിയത്.

ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ബന്ദികളെ കൈമാറാന്‍ ഇസ്രായേലും ഹമാസും തമ്മില്‍ ധാരമയായത്. അതേസമയം പരസ്പര ധാരണപ്രകാരം 78 പലസ്തീനിയന്‍ തടവുകാരെയും ഇസ്രായേല്‍ മോചിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച 39 പേരെയും, ഞായറാഴ്ച്ച 39 പേരെയുമാണ് മോചിപ്പിച്ചത്. നാല് ദിവസത്തെ വെടിനിര്‍ത്തലാണ് ഗാസയില്‍ ഇപ്പോഴുള്ളത്. അതേസമയം ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവര്‍ വെടിനിര്‍ത്തല്‍ നീട്ടാനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.
അതേസമയം വെടിനിര്‍ത്തല്‍ നടക്കുമോ എന്നറിയില്ല. ഹമാസ് നിത്യേന 10 ബന്ദികളെ മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്. നൂറ് ബന്ദികളെ വിട്ടയക്കുമെന്നാണ് പലസ്തീന്‍ അധികൃതര്‍ നല്‍കുന്ന സൂചന. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച്ച ഗാസ മുനമ്പിലെ സുരക്ഷാ സേനകളെ കണ്ടിരുന്നു.
എന്നാല്‍ യുദ്ധം അവസാനിച്ചില്ലെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. നമ്മളെ ഒരു ശക്തിക്കും തടയാന്‍ സാധിക്കില്ല. നമുക്ക് കരുത്തുണ്ടെന്ന് അറിയിച്ച് കഴിഞ്ഞു. യുദ്ധത്തിലെ ഏത് ലക്ഷ്യവും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന നിശ്ചദാര്‍ഢ്യവും ശക്തിയും നമുക്കുണ്ടെന്നും നെതന്യാഹു പറഞ്ഞു.












Click it and Unblock the Notifications