Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിന് സൈനിക സഹായം നല്‍കുമെന്ന് അമേരിക്ക; ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേല്‍

ടെല്‍ അവീവ്: പലസ്തീനോട് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേല്‍. ഇന്നലെ പുലര്‍ച്ചെയോടെ ഹമാസ് ആരംഭിച്ച അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധാവസ്ഥയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇസ്രായേല്‍ പ്രത്യാക്രമണത്തിനിടയിലും ഹമാസ് പോരാട്ടം കടുപ്പിച്ചതോടെയാണ് യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

1973 ന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തുന്നത്. 1973ലെ യോം കിപ്പൂര്‍ യുദ്ധമാണ് ഇതിന് മുന്‍പ് ഇസ്രായേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശനിയാഴ്ച തന്നെ ഇസ്രായേല്‍ യുദ്ധത്തിലാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉന്നതതല സുരക്ഷാ കാബിനറ്റ് തീരുമാനം പ്രകാരം സുപ്രധാനമായ സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നുവെന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ ഇസ്രായേല്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Israel Palestine War

അതേസമയം ഇസ്രായേലിന് സൈനിക സഹായം നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനം കൈക്കൊള്ളുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രായേലിന് അധിക സാമ്പത്തിക സഹായവും അമേരിക്ക നല്‍കും. ഇസ്രായേലില്‍ കൊല്ലപ്പെട്ടവരില്‍ അമേരിക്കക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്രായേലില്‍ നിരവധി അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.

ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതിനായുള്ള പരിശോധനകള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ താന്‍ ഇപ്പോഴും യു എസ് പ്രസിഡന്റായിരുന്നെങ്കില്‍ ഇസ്രയേലിനെതിരെ ഹമാസിന്റെ ആക്രമണം ഉണ്ടാകില്ലായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ജര്‍മ്മനി, യുക്രെയ്ന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവര്‍ ഇസ്രായേലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷൂള്‍സ്, യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയോ മലോനി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സോനക് എന്നിവരുമായി സംസാരിച്ചിരുന്നെന്നും സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശത്തിന് അവരെല്ലാം പിന്തുണയറിച്ചിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇസ്രായേലില്‍ 10 നേപ്പാളി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നേപ്പാള്‍ എംബസി അറിയിച്ചു.

ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളില്‍ ഐ ഡി എഫ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേനയുടെ പ്രസ്താവനയില്‍ അറിയിച്ചു. ഗാസയില്‍ നിന്ന് സാധാരണക്കാര്‍ മാറണമെന്നും തങ്ങള്‍ രണ്ടാം ഘട്ട ആക്രമണം നടത്തുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിലെ ഇന്ത്യന്‍ എംബസി തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാനും അധികാരികളുടെ ഉപദേശപ്രകാരമുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+