കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar: ഖത്തറിന് കത്രികപ്പൂട്ടിട്ടത് ഇസ്രായേലിന് വേണ്ടി? അറബ് രാജ്യങ്ങളെ കൂടെകൂട്ടിയത് അമേരിക്ക?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

വാഷിങ്ടണ്‍: ഖത്തര്‍ എന്നും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഒരു അത്ഭുതമാണ്. ആളോഹരി വരുമാനത്തിന്റെ കാര്യത്തിലായാലും ആരോഗ്യ മേഖലയില്‍ ആയാലും വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിലായാലും അഭൂതപൂര്‍വ്വമായ നേട്ടങ്ങളാണ് ഖത്തര്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വന്തമാക്കിയിട്ടുള്ളത്.

ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

വാക്ക് തെറ്റിച്ച് സൗദി? മക്കയിൽ ഖത്തർ പൗരന്മാരെ തടയുന്നു,പുണ്യറമദാനിൽ സൗദി ചെയ്യുന്നത് ക്രൂരതയെന്ന്വാക്ക് തെറ്റിച്ച് സൗദി? മക്കയിൽ ഖത്തർ പൗരന്മാരെ തടയുന്നു,പുണ്യറമദാനിൽ സൗദി ചെയ്യുന്നത് ക്രൂരതയെന്ന്

എന്നാല്‍ ഇപ്പോള്‍ ഖത്തറിനെതിരെ ജിസിസിയിലെ സഹോദര രാജ്യങ്ങളെ പോലും വാളെടുപ്പിച്ചതിന് പിന്നില്‍ ആരാണ്? അല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യങ്ങളും സജീവമായി ഉയരുന്നുണ്ട്. അല്‍ജസീറ പുറത്ത് വിടുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

അതേത് കേസ് ?, എനിക്ക് വേണ്ടി മമ്മൂട്ടി ഒരു കേസും വാദിച്ചിട്ടില്ല; പ്രതികരണവുമായി ഇന്ദ്രജ

ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാനലാണ് അല്‍ജസീറ. എന്നാല്‍ അവര്‍ തെളിവുകള്‍ സഹിതമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഹമാസ്

ഹമാസ്

ഗാസയിലും വെസ്റ്റ് ബാങ്കിലും എല്ലാം ഇസ്രായേല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹമാസില്‍ നിന്നാണ്. ഹമാസിന് സഹായം എത്തിക്കുന്നതില്‍ ഖത്തറിനാണ് മുഖ്യ പങ്ക്. എന്തുകൊണ്ട് ഇസ്രായേല്‍ ഖത്തറിന് എതിരാകുന്നു എന്നതിന്റെ ഉത്തരമാണിത്.

അമേരിക്കന്‍ നീക്കം

അമേരിക്കന്‍ നീക്കം

എന്നും ഇസ്രായേലിനൊപ്പം നിന്നിട്ടുളള രാജ്യമാണ് അമേരിക്ക. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യവും അമേരിക്ക തന്നെ. അമേരിക്ക തന്നെയാണ് ഖത്തറിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ചരടുവലികള്‍ നടത്തിയത്.

ഖത്തറിനെ തീവ്രവാദ പട്ടികയില്‍

ഖത്തറിനെ തീവ്രവാദ പട്ടികയില്‍

ഖത്തറിനെ അമേരിക്കന്‍ സര്‍ക്കാര്‍ തീവ്രവാദ പട്ടികയില്‍ പെടുത്തും എന്നൊരു ഭീഷണിയും ഇതിനിടെ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച ബില്‍ അമേരിക്കന്‍ പ്രതിനിധി സഭയില്‍ കഴിഞ്ഞ മെയ് 25 ന് വയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

പത്ത് ലക്ഷം ഡോളര്‍ കൊടുത്തത്

പത്ത് ലക്ഷം ഡോളര്‍ കൊടുത്തത്

ഖത്തറിനെതിരെയുള്ള ബില്‍ അമേരിക്കന്‍ പ്രതിനിധി സഭയില്‍ വച്ചതിന് പിന്നില്‍ 10 പ്രതിനിധികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പത്ത് ലക്ഷം ഡോളറാണത്രെ കിട്ടിയത്. ഇതിന് പിന്നില്‍ ഇസ്രായേലും സൗദി അറേബ്യയും യുഎഇയും ആണ് എന്നാണ് ആരോപണം.

എച്ച്ആര്‍ 2712

എച്ച്ആര്‍ 2712

പലസ്തീന്‍ വിഷയക്കില്‍ അമേരിക്കന്‍ പ്രതിനിധി സഭയക്ക് മുന്നില്‍ വച്ച നിയമമാണ് പലസ്തീന്‍ ഇന്റര്‍നാഷണല്‍ ടെററിസം സപ്പോര്‍ട്ട് പ്രിവന്‍ഷന്‍ ആക്ട് 2017 എന്നത്. എച്ച്ആര്‍ 2712 എന്നാണ് ഇത് അറിയപ്പെടുന്നത്. ഹസാമിന് സാമ്പത്തികവും സൈനികവും ായ സഹായം നല്‍കുന്നത് ഖത്തറാണ് എന്നാണ് ഇതില്‍ ആരോപിക്കുന്നത്.

അമേരിക്ക വക, ഇസ്രായേലിന് വേണ്ടി

അമേരിക്ക വക, ഇസ്രായേലിന് വേണ്ടി

അമേരിക്കന്‍ പ്രതിനിധി സഭയില്‍ അവതരിപ്പിക്കുന്ന ഈ നിയമം ആര്‍ക്ക് വേണ്ടിയാണ് എന്നാണ് ചോദ്യം. ഇസ്രായേല്‍ എന്ന് തന്നെ ഉത്തരം. അപ്പോള്‍ അമേരിക്കയില്‍ തയ്യാറായി, ഇസ്രായേല്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോക്താക്കളായി ചില അറബ് രാഷ്ട്രങ്ങള്‍ മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മുസ്ലീം ബ്രദര്‍ഹുഡ്

മുസ്ലീം ബ്രദര്‍ഹുഡ്

ഹമാസിന്റെ രൂപീകരണ തന്നെ മുസ്ലീം ബ്രദര്‍ഹുഡിനെ അടിസ്ഥാനപ്പെടുത്തിയാണ്. മുസ്ലീം ബ്രദര്‍ഹുഡിന് ഖത്തര്‍ നല്‍കുന്ന സഹായമാണ് ഏറ്റവും ചൊടിപ്പിക്കുന്നത്. മുല്ലപ്പൂവിപ്ലവത്തിനോട് സൗദി അടക്കമുള്ള രാജ്യങ്ങള്‍ പ്രകടിപ്പിച്ച അസഹിഷ്ണുത ചരിത്രമാണ്.

യുഎഇ -ഇസ്രായേല്‍ ബന്ധം?

യുഎഇ -ഇസ്രായേല്‍ ബന്ധം?

യുഎഇയുടെ അമേരിക്കന്‍ അംബാസഡറുടെ ഇമെയില്‍ ചോര്‍ന്ന സംഭവങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടുന്നുണ്ട്. ഖത്തറിനും കുവൈത്തിനും എതിരെ നടത്തേണ്ട നീക്കങ്ങളെ കുറിച്ച് ഇസ്രായേല്‍ ഗ്രൂപ്പുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ ആയിരുന്നു അന്ന് പുറത്ത് വന്നത്.

ഇസ്രായേലിന്റെ ലക്ഷ്യം സിംപിള്‍

ഇസ്രായേലിന്റെ ലക്ഷ്യം സിംപിള്‍

ഈ വിഷയത്തില്‍ ഇസ്രായേലിന്റെ ലക്ഷ്യം വളരെ ലളിതമാണ്. പലസ്തീനില്‍ ഹമാസിനെ നാമാവശേഷം ആക്കണം. അതിന് ഖത്തറില്‍ നിന്നുള്ള സഹായങ്ങള്‍ അവസാനിപ്പിക്കണം. എന്നാല്‍ ഇതിന് കണ്ടെത്തിയ വഴി അറബ് രാജ്യങ്ങളില്‍ ഭിന്നതയുണ്ടാക്കുക എന്നതായിരുന്നു എന്ന് മാത്രം.

വഴി അടഞ്ഞിട്ടില്ല

വഴി അടഞ്ഞിട്ടില്ല

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികള്‍ ഇപ്പോഴും അടഞ്ഞിട്ടില്ല. പലവഴിയ്ക്ക് പരിഹാര ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ വിദേശ നയത്തിന്റെ കാര്യത്തില്‍ ഖത്തര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല.

English summary
Israel, Saudi, UAE team up in anti-Qatar lobbying move- Al Jazeera report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X