Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയിലെ ആശുപത്രിയിൽ ഇസ്രായേൽ വ്യോമാക്രമണം; 200 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിലെ ആശുപത്രിയിൽ ഇസ്രായേൽ ബോംബിട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 200 ഓളം പേർ കൊല്ലപ്പെട്ടാണ് പ്രാഥമിക വിവരം. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു.ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചോരയിൽ പൊതിഞ്ഞ മനുഷ്യരുമായി ആളുകൾ നെട്ടോട്ടമോടുന്നത് വീഡിയോയിൽ കാണാം.

ഇസ്രായേൽ വ്യോമാക്രമണത്തിനിടെ ആയിരക്കണക്കിന് ആളുകളാണ് സുരക്ഷിത ഇടമെന്ന നിലയിൽ ആശുപത്രിയിൽ അഭയം തേടിയത്. ഇവർക്ക് നേരെയാണ് ഇപ്പോൾ ഇസ്രായേൽ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. വീട് വിട്ട ആയിരങ്ങളാണ് ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയതെന്നും ഇത് മരണസംഖ്യ ഉയരാൻ ഇടയാക്കിയെന്നും അധികൃതർ പറഞ്ഞു.

jhenins-

'സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ 10 ദിവസത്തിനിടെ കുടിയിറക്കപ്പെട്ട 300 ഓളം ആളുകളാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. ഭൂരിഭാഗവും കുടിയിറക്കപ്പെട്ടവരാണ് ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതെന്ന് ഹമാസും പ്രതികരിച്ചതു. ഇസ്രായേൽ നടപടിയെ കൂട്ടക്കൊലയെന്നാണ് പലസ്തീൻ അതോറിറ്റിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. അതേസമയം ഗാസയിൽ തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആശുപത്രിയിൽ തെറ്റിപതിച്ചതാകാമെന്നാണ് ഇസ്രായേൽ വിശദീകരണം.

അതിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിനിടെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അഭയം നൽകുന്ന സ്കൂളുകളിലൊന്നിൽ ആറ് പേർ കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+