Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമനില്‍ തീ തുപ്പി ഇസ്രായേലിന്റെ ആക്രമണം: പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് വർഷം

യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രായേല്‍ സേനയുടെ ശക്തമായ ആക്രമണം. ഹൂതി പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ബോംബ് വർഷം. വ്യോമാക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ന്നതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലിന് നേരെ ഹൂതി അധിനിവേശ മേഖലയായി സനയില്‍ നിന്നും തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തങ്ങളുടെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടായതെന്നും ഐ ഡി എഫ് വ്യക്തമാക്കുന്നു. ' യെമനിലെ ഹൂതി ഭരണകൂടം സൈനിക നീക്കങ്ങള്‍ നടത്തുന്ന സൈനിക കേന്ദ്രത്തിനുള്ളിലാണ് അവരുടെ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച രണ്ട് പവര്‍ പ്ലാന്റുകളാണ് തകർത്തത്' ഇസ്രായേല്‍ സേന അറിയിച്ചു.

sana-israel

ഹൂതികളുടെ ആക്രമണങ്ങൾ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, അതിനാൽ ശക്തമായ പ്രതികരണം ആവശ്യമാണെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 10-ലധികം യുദ്ധവിമാനങ്ങൾ ഈ ആക്രമണത്തിൽ പങ്കെടുത്തു. ഏറ്റവും ദൂരെയുള്ള ലക്ഷ്യം ഇസ്രായേലിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ (1,240 മൈൽ) അകലെയായിരുന്നുവെന്നും ഇസ്രായേൽ വ്യോമസേനയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിൽ കുറഞ്ഞത് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി നിയന്ത്രണത്തിലുള്ള അൽ-മസീറ ടിവിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'സനാ തലസ്ഥാനത്ത് സയണിസ്റ്റ് ആക്രമണം തുടരുകയാണ്,' എന്ന് അൽ-മസീറ റിപ്പോർട്ട് ചെയ്തു. 'ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നത് തുടരും. ആക്രമണം അവസാനിക്കുകയും, ഉപരോധം നീക്കുകയും, ഗാസയിലെ ജനങ്ങളുടെ പട്ടിണി അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഹൂതികൾ പിന്മാറില്ല' ഹൂതി നേതൃത്വത്തിലെ അംഗമായ മുഹമ്മദ് അൽ-ഫറാ പ്രതികരിച്ചു.

ഇസ്രായേൽ നടത്തിയ ആക്രമണം ജനവാസ പ്രദേശങ്ങളെ ലക്ഷ്യമിട്ടതാണെന്നും ഹൂതികൾ ആരോപിച്ചു. "പ്രസിഡൻഷ്യൽ ആസ്ഥാനത്ത് ഇപ്പോൾ ജീവനക്കാരില്ല, അത് ഉപയോഗത്തിലുമില്ല. സനായിൽ നടന്ന ഇസ്രായേൽ ആക്രമണത്തിന്റെ ഒരു ഭാഗം വ്യോമ പ്രതിരോധ സേന തടഞ്ഞു" എന്നും ഹൂതികൾ വ്യക്തമാക്കി. വെള്ളിയാഴ്ച ഹൂതികൾ ഇസ്രായേലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ തന്നെ തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഉപ-മിനീഷനുകൾ (sub-munitions) വിഭാഗത്തില്‍പ്പെട്ട മിസൈലുകള്‍ അടക്കം ഉപയോഗിച്ചായിരുന്നു ഹൂതികളുടെ ആക്രമണം. ഹൂതികളുടെ ആക്രമണം കൃത്യമായ രീതിയില്‍ പ്രതിരോധിച്ചതായും സംഭവത്തില്‍ ആർക്കും പരിക്കേറ്റില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+