ഇസ്രായേലിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം; ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേലി വ്യോമാക്രമണം

  • Posted By:
Subscribe to Oneindia Malayalam

ഗസ: ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേലിന്റെ മിസൈല്‍ വര്‍ഷവും ഷെല്ലാക്രമണവും. ഗസയില്‍ നിന്ന് തൊടുത്തുവിട്ട രണ്ട് റോക്കറ്റുകള്‍ ഇസ്രായേല്‍ പ്രദേശങ്ങളില്‍ പതിച്ചതിനെ തുടര്‍ന്നാണ് ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ നിന്നെത്തിയ രണ്ട് റോക്കറ്റുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് ഇസ്രായേലിന്റെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം അവയെ തകര്‍ത്തതായും മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ റോക്കറ്റാക്രമണത്തെക്കുറിച്ച് ഹമാസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല.

സൗദി സ്ത്രീകള്‍ കൂടുതല്‍ മേഖലകളിലേക്ക്; വ്യാപാര തട്ടിപ്പുകള്‍ കണ്ടെത്താന്‍ പെണ്‍ പരിശോധനാ സംഘം

ഇസ്രായേലിന്റെ ആറ് മിസൈലുകളാണ് ഗസയില്‍ പതിച്ചതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഗസയിലെ അല്‍ തൂഫ പ്രദേശത്ത് മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഒരു മിസൈല്‍ ഗസ അതിര്‍ത്തിയിലെ ഇസ്രായേലി പ്രദേശത്താണ് വീണതെന്ന് ഇസ്രായേലി വെബ്‌സൈറ്റായ വൈനെറ്റ് അറിയിച്ചു.

israel

റോക്കറ്റാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഷാര്‍ ഹനെഗെവ്, സിദ്‌റോത്ത് നെഗെവ് പ്രദേശങ്ങളിലുള്ള താമസക്കാരോട് താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇരു ആക്രമണങ്ങളിലും ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ഗസയില്‍ നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രായേല്‍ പ്രദേശത്തെ ഏതാനും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, 2014ല്‍ ഗസ പ്രദേശത്ത് വെച്ച് കൊല്ലപ്പെടുകയും ഭൗതികാവശിഷ്ടങ്ങള്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത ഇസ്രായേലി സൈനികന്റെ ഇരുപത്തിനാലാമത് ജന്‍മദിനമായിരുന്നു വെള്ളിയാഴ്ചയെന്നും അതിനുള്ള തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്നും ടൈസ് ഓഫ് ഇസ്രായേല്‍ പഅഭിപ്രായപ്പെട്ടു. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിക്കെതിരേ പ്രതിഷേധം തുടരുന്നതിനിടയിലാണ് ആക്രമണങ്ങള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Israeli military has attacked two Hamas positions in the Gaza Strip with tank shelling and air strikes after rockets launched from Gaza struck Israel, according to Israeli news media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്