കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി'; അവസാന മണിക്കൂറിലും ട്രംപിനെ കുടഞ്ഞ് ബൈഡൻ

Google Oneindia Malayalam News

വാഷിങ്ടൺ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ നിലവിലെ പ്രസിഡന്റും റിപബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. ട്രംപിന്റെ ഭരണത്തിന് കീഴിൽ അമേരിക്കൻ ജനത നേരിട്ടത് കടുത്ത പ്രതിസന്ധികളാണ്. ഇത് അവസാനിപ്പിക്കാൻ സമായമായി ബൈഡൻ പറഞ്ഞു.

us election

ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി,ഒഹിയോയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. പ്രശ്നങ്ങൾ കൊണ്ട് ജനം മടുത്തു, ട്വീറ്റുകൾ, വിദ്വേഷം, ദേഷ്യം, പരാജയം, നിരുത്തരവാദിത്തം എല്ലാം ജനം മടുത്തു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൊവിഡാണ്. കൊവിഡിനെയാണ് ആദ്യം തുരത്തേണ്ടത്. അധികാരത്തിലേറിയാൽ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു.

അതേസമയം കെനോഷയിലും വിസ്കോൺസിലും നടന്ന റാലിയിൽ ബൈഡനെതിരേയും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെതിരേയും ട്രംപ് ആഞ്ഞടിച്ചു. കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് ആകാനാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ ബൈഡന് വോട്ട് ചെയ്യരുതെന്നും ട്രംപ് റാലിയിൽ ആവശ്യപ്പെട്ടു.

ഈ സ്ത്രീ നിങ്ങളുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആകാനാണ് ആഗ്രഹിക്കുന്നത്. ഞാൻ അങ്ങനെ കരുതുന്നില്ല. ഉറക്കം തൂങ്ങിയായ ബൈഡന് വോട്ട് ചെയ്യാതിരിക്കാനുള്ള നല്ല കാരണമാണിത്. നിങ്ങൾക്ക് അവർക്ക് വോട്ട് ചെയ്യാൻ താത്പര്യമില്ലല്ലോ?, റാലിയിൽ ട്രംപ് ചോദിച്ചു. "ബൈഡെനും കമലയും! കമല ആരാണെന്ന് ആർക്കെങ്കിലും അറിയാമോ?. ബൈഡൻ ജയിച്ചാൽ ഒരുമാസത്തിന് ഉള്ളിൽ തന്നെ കമല ഹാരിസ് രാജ്യത്തിൻറെ പ്രസിഡന്റ് പദത്തിൽ ഏറുമെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
Biden leads Trump by 10 points in final pre-election poll | Oneindia Malayalam

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.നാളെ രാവിലെ മുതലാകും ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങുക. 50 സംസ്ഥാനങ്ങളില്‍ ഒരുമിച്ചാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ആറാം തീയതി തന്നെ പ്രസിഡന്റ് ആരാകും എന്ന സൂചനകൾ പുറത്തുവരും. പുറത്തുവന്ന സർവ്വേകളിൽ എല്ലാം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനാണ് പിന്തുണ കൂടുതൽ. അതേസമയം അവസാന നിമിഷം ട്രംപ് അട്ടിമറി വിജയം നേടുമെന്ന തരത്തിലുള്ള നിരീക്ഷണങ്ങളും ഉയരുന്നുണഅട്.

മൻമോഹൻസിംഗ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണം; കെ സുരേന്ദ്രൻമൻമോഹൻസിംഗ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണം; കെ സുരേന്ദ്രൻ

ഹിന്ദുവികാരം വ്രണപ്പെടുത്തി: അമിതാഭ് ബച്ചനും സോണി പിക്സേഴ്സിനുമെതിരെ പരാതി, ചോദ്യം വിവാദത്തിൽ!!ഹിന്ദുവികാരം വ്രണപ്പെടുത്തി: അമിതാഭ് ബച്ചനും സോണി പിക്സേഴ്സിനുമെതിരെ പരാതി, ചോദ്യം വിവാദത്തിൽ!!

 കമല ഹാരിസ് ബത്‌ലഹേമില്‍; തമിഴ്‌നാട്ടില്‍ പ്രത്യേക പൂജ, അയ്യനാര്‍ ക്ഷേത്രത്തിന് മുന്നില്‍ ബോര്‍ഡ് കമല ഹാരിസ് ബത്‌ലഹേമില്‍; തമിഴ്‌നാട്ടില്‍ പ്രത്യേക പൂജ, അയ്യനാര്‍ ക്ഷേത്രത്തിന് മുന്നില്‍ ബോര്‍ഡ്

കോട്ടയത്ത് ജോസിന്റെ അടിവേരിളക്കണം; ജോസഫിനെ 'വീഴ്ത്തി' ഉമ്മൻചാണ്ടി.. സീറ്റ് ധാരണകൾ വേറെയുംകോട്ടയത്ത് ജോസിന്റെ അടിവേരിളക്കണം; ജോസഫിനെ 'വീഴ്ത്തി' ഉമ്മൻചാണ്ടി.. സീറ്റ് ധാരണകൾ വേറെയും

English summary
'It's time for Trump to tie up and go home'; Biden shook Trump in the last hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X