കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണികള്‍ എന്ത് ചെയ്യും... സിസിലിയിലെ നിയമം ഇങ്ങനെ, 120 കിലോമീറ്റര്‍ താണ്ടണം, ഇറ്റലിയിലെ ദുരവസ്ഥ!

Google Oneindia Malayalam News

റോം: ഇറ്റലി കൊറോണവൈറസിനോട് മല്ലിട്ട് കൊണ്ടിരിക്കുന്ന രാജ്യമാണ്. എന്നാല്‍ ഇവിടെ സിസിലിയിലെ ദക്ഷിണ ദ്വീപായ പാന്‍ഡെലെറിയയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് ഗര്‍ഭിണികള്‍. ഇവര്‍ക്കായി പ്രത്യേക നിയമമാണ് ഇള്ളത്. ഒരുപാട് ദുരെ പോയി ഇവര്‍ പ്രസവം നടത്താന്‍. ആദ്യത്തെ കുട്ടിക്കായി കാത്തിരിക്കുന്ന അന്നാലൂസിയ കാര്‍ഡില്ലോ തന്റെ പ്രയാസങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇവര്‍ക്കൊപ്പം മറ്റ് ആറ് പേര്‍ക്കാണ് മെയില്‍ പ്രസവ ദിവസം നിശ്ചയിച്ചിരിക്കുന്നത്. കടുത്ത ഭയത്തിലാണ് ഇവര്‍. വൈറസ് തങ്ങളിലേക്കും, കുട്ടികളിലേക്കും പടരാന്‍ വരെ സാധ്യതയാണ് ഇവര്‍ പങ്കുവെക്കുന്നത്.

1

മാര്‍ച്ച് രണ്ടിന് പാന്‍ഡലെറിയയിലെ നഗര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചുപൂട്ടി. കൊറോണ ഭീതിയെ തുടര്‍ന്നായിരുന്നു നീക്കം. അതേസമയം ഇവര്‍ സിസിലിയിലെ ട്രപാനിയിലേക്ക് പ്രസവ സംബന്ധമായ കാര്യങ്ങള്‍ക്കായി പോകണമെന്നാണ് നിര്‍ദേശം. പാന്‍ഡലെറിയയില്‍ നിന്ന് സിസിലിയിലേക്ക് 120 കിലോമീറ്ററാണ് ഉള്ളത്. അതും പ്രസവ തിയതിയുടെ ഒരുമാസം മുമ്പ് ഇവിടെയെത്തി അഡ്മിറ്റാവണം. ഇറ്റലിയിലെ ദുര്‍ഘട സാഹചര്യത്തില്‍ ഇവര്‍ എങ്ങനെ ഇത്രയും ദൂരം താണ്ടി ട്രപാനിയില്‍ എത്തുമെന്ന് ഒരുപിടിയുമില്ല. കടുത്ത ദേഷ്യത്തിലും ആശങ്കയിലുമാണ് താനെന്ന് കാര്‍ഡില്ലോ പറഞ്ഞു.

ഇവിടെ പ്രതിഷേധം അലയടിക്കുന്നുണ്ട്. വാര്‍ഡുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പരാതി വരെ നല്‍കി കഴിഞ്ഞു. തീര്‍ത്തും അജ്ഞാതമായ ഒരു സ്ഥലത്തേക്കാണ് തങ്ങളെ അധികൃതര്‍ തള്ളിവിടുന്നതെന്ന് കാര്‍ഡില്ലോ പറയുന്നു. ഇവിടെ ഒരു ഡോക്ടറെ പോലും പാന്‍ഡെല്ലെറിയക്കാര്‍ക്ക് അറിയില്ല. ഈ സമയത്ത് ആരെയും ലേബര്‍ വാര്‍ഡിലേക്ക് കൊണ്ടുവരാന്‍ പോലും സാധിക്കില്ല. കൊറോണയെ തുടര്‍ന്ന് സിസിലിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്. പാന്‍ഡെലെറിയയില്‍ എട്ടായിരം പേരാണ് ആകെയുള്ള താമസക്കാര്‍. അതാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഈ വിഷയത്തെ കാണാത്തത്. നിലവില്‍ പാന്‍ഡെലെറിയയില്‍ ഒരൊറ്റ കൊറോണവൈറസ് കേസ് പോലുമില്ല.

അതേസമയം സര്‍ക്കാര്‍ അതിക്രൂരമായ കാര്യമാണ് ഇവിടെ ചെയ്തത്. ഇവിടെയുള്ള ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരെയും കോവിഡ് പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. ഇവിടെ നിന്ന് പോകുന്ന ഗര്‍ഭിണികള്‍ കാരണം വൈറസ് ഈ ദ്വീപിലേക്ക് എത്താനുള്ള സാധ്യത അതിശക്തമാണ്. അതാണ് ആശങ്കകരമായ കാര്യം. പാന്‍ഡെലെറിയ മേയര്‍ വിന്‍സെന്‍സൊ കാമ്പോ ഇക്കാര്യം സമ്മതിക്കുന്നു. ഒരു വര്‍ഷം 500ലധികം ജനനങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ പ്രസവ വാര്‍ഡ് പൂട്ടാന്‍ ആശുപത്രി അധികൃതര്‍ക്ക് നിയമം അനുവാദം നല്‍കുന്നുണ്ട്. സ്ത്രീകള്‍ ഇവിടെ തന്നെ പ്രസവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലൂടെയുള്ള അപകടമോര്‍ത്ത് പലരും പിന്‍വാങ്ങുന്നുമുണ്ട്.

English summary
italian island pregnant ladies needs to travel 120 km for delivery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X