വേദനയറിയാതെ നില്‍ക്കാന്‍ ഒരു ഗുളിക മതി!!! ഐസിസിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി... 483 കോടി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: ഐസിസ് ഇപ്പോള്‍ പല കോണുകളില്‍ നിന്ന് ഒരേ സമയം ആക്രമണങ്ങള്‍ നേരിടുകയാണ്. പഴയതുപോലെ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നും ഇല്ല. ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന തീവ്രവാദികളെ കാര്യമായി ചികിത്സിക്കാന്‍ പോലും നിര്‍വ്വാഹമില്ല.

അപ്പോഴാണ് അവര്‍ വേദന സംഹാരികളെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ഒരു ഗുളിക കഴിച്ചാല്‍ ഏത് വേദനയും പമ്പ കടക്കും. ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന തീവ്രവാദികള്‍ക്ക് ഇതില്‍പരം എന്ത് ആഹ്ലാദമാണ് വേണ്ടത്.

ഇന്ത്യയില്‍ നിന്നാണ് അവര്‍ ഇതിന് വേണ്ടിയുള്ള മരുന്നുകള്‍ കടത്തുന്നത്. ലിബിയയിലെ ഐസിസ് തീവ്രവാദികള്‍ക്കായി കൊണ്ടുപോവുകയായിരുന്ന കോടിക്കണക്കിന് ഗുളികകളാണ് ഇറ്റാലിയന്‍ പോലീസ് പിടികൂടിയത്.

ട്രമഡോള്‍ ഗുളികള്‍

ലിബിയയിലേക്ക് കടത്തുകയായിരുന്ന ട്രമഡോള്‍ ഗുളികകളാണ് ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തത്. ഇന്ത്യയില്‍ നിന്നുള്ളതായിരുന്നു ഇത്.

മൂന്നര കോടിയിലധികം

3.7 കോടിയിലധികം ഗുളികകളാണ് പിടിച്ചെടുത്തിട്ടുള്ളത്. മൂന്ന് കണ്ടെയ്‌നറുകളിലായിട്ടായിരുന്നു ഇത്. ഇറ്റലിയിലെ ജെനോവ തുറമുഖത്ത് വച്ചായിരുന്നു ഇത് പിടികൂടിയത്.

പുതപ്പും ഷാമ്പുവും

പുതപ്പും ഷാമ്പുവും ആണ് എന്ന് പറഞ്ഞാണ് മരുന്ന് കടത്താന്‍ ശ്രമിച്ചത്. ലിബിയയിലെ മിസ്രാത്ത, തോബ്രുക്ക് എന്നിവിടങ്ങളിലേക്കായിരുന്നു ഇത് കടത്താന്‍ ലക്ഷ്യമിട്ടിരുന്നത്.

483 കോടിയുടെ മരുന്ന്

വളരെ കുറച്ച് മരുന്നുകള്‍ ഒന്നും ആയിരുന്നില്ല ഇത്. 75 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിലവരുന്നവയായിരുന്നു. ഏതാണ്ട് 483 കോടി ഇന്ത്യന്‍ രൂപ.

എന്താണ് ഗുണം

തീവ്രവാദികള്‍ക്ക് വേദന സംഹാരികളായി നല്‍കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മാത്രമല്ല, ഐസിസിനെ സംബന്ധിച്ച് ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗം കൂടിയാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്.

ഒരു ഗുളിക കഴിച്ചാല്‍

ഒരു ഗുളിക കഴിച്ചാല്‍ മതി. പിന്നെ വേദനയൊന്നും അറിയില്ല. യുദ്ധമേഖലയിലെ തീവ്രവാദികള്‍ക്ക് ലിബിയയില്‍ നല്‍കുന്നത് ഈ ഗുളികകളാണ് എന്നാണ് റിപ്പോര്‍ട്ട്.

ചെറിയ കുട്ടികള്‍ക്ക് പോലും

നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദി സംഘമായ ബോക്കോ ഹറാം തങ്ങളുടെ കുട്ടിപ്പോരാളികള്‍ക്ക് നല്‍കുന്നത് ട്രമഡോള്‍ ഗുളികകളാണ് നല്‍കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് വേദനയില്ലാതാക്കും എന്ന് മാത്രമല്ലത്രേ... മാനിക സമ്മര്‍ദ്ദവും കുറക്കുമെന്നാണ് പറയപ്പെടുന്നത്.

ഞെട്ടിപ്പിക്കുന്ന കാപ്റ്റഗണ്‍ ഗുളികകള്‍

ഐസിസ് തീവ്രവാദികള്‍ ഇപ്പോള്‍ തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ഗുളികയാണ് കാപ്റ്റഗണ്‍. ഈ ഗുളിക കഴിച്ചാല്‍ വിശപ്പുണ്ടാവില്ല എന്നതാണ് പ്രത്യേക. അതോടൊപ്പം ഭയവും ക്ഷീണവും പമ്പകടക്കും.

ഇന്ത്യ, ദുബായ്, ശ്രീലങ്ക

ഒരു ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയില്‍ നിന്ന് ദുബായ് കേന്ദ്രമാക്കിയുള്ള ഒരു ഇറക്കുമതി കമ്പനിയാണ് മരുന്നുകള്‍ വാങ്ങിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്ക വഴിയാണ് ഇത് എത്തിയത്.

English summary
A shipload of tramadol, a syntheticopioid-like drug, from India to be sold to Islamic State terrorists in Libya to give them greater resilience has been seized by the Italian police, according to media reports on Wednesday.
Please Wait while comments are loading...