കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ പരാതി: യുവതിയോട് ഹണിമൂണ്‍ ചിത്രങ്ങള്‍ എഫ്ബില്‍ നിന്ന് മാറ്റാന്‍ കോടതി

  • By Aswathi
Google Oneindia Malayalam News

റോം: മധുവിധു ആഘോഷത്തിനിടെ എടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് നീക്കം ചെയ്യണമെന്ന് യുവതിയോട് കോടതി. ഇറ്റാലിയന്‍ കോടതിയുടേതാണ് നിര്‍ദ്ദേശം.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കോടതി കേസ് പരിഗണിച്ചത്. സിവില്‍ നിയമത്തിന്റെ പത്താം വകുപ്പ് ലംഘനമാണ് കേസെന്ന് കോടതി ചൂണ്ടിക്കാണിച്ചു. യുവതിയ്ക്ക് കോടതി പിഴ ചുമത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

facebook

മധുവിധു വേളയില്‍ തങ്ങള്‍ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും അടക്കമുള്ള ഫോട്ടോകളും ഫേസ്ബുക്കില്‍ പോസ്റ്റിയതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. യുവതി തന്റെ ഭര്‍ത്താവിന്റെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിച്ചെന്ന് കോടതി നിരീക്ഷിച്ചു.

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഇപ്പോള്‍ വളരെ പുരോഗമിച്ചിരിക്കുന്നുവെന്നും ഫോട്ടോ ആല്‍ബത്തിനെയും ഫേസ്ബുക്ക് വാളിനെയും വേര്‍തിരിച്ചു കാണേണ്ടതില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

അതേ സമയം, അപൂര്‍വ്വമായ കേസ് ആയതിനാല്‍ വിധി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും മാനദണ്ഡമാണെന്ന് വാദിഭാഗം വക്കീല്‍ പറഞ്ഞു.

English summary
An Italian court has ordered a woman to remove honeymoon photos from Facebook following a marital row.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X