Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാക്കിച്ചാന്റെ മകനെതിരെ മയക്കുമരുന്ന് കേസ്

ബീജിംഗ്: അച്ഛന് പേരു ദോഷം നല്‍കാന്‍ മക്കള്‍ ഉണ്ടായാല്‍ പോയില്ലേ കാര്യം. വളര്‍ത്തേണ്ട രീതിയില്‍ വളര്‍ത്തിയില്ലെങ്കില്‍ ഏതു മക്കളും വഴി തെറ്റും. എത്ര പ്രശസ്തി ഉണ്ടായിട്ടെന്താ കാര്യം, ഒരു കേസ് മതിയല്ലോ കുടുംബം നാറാന്‍. ഇതാരാ കുറിച്ചാ ഈ പറയുന്നത് എന്ന് ഓരോ വായനക്കാരനും വിചാരിക്കുന്നുണ്ടാകാം. ആക്ഷന്‍ താരം ജാക്കിച്ചാന്റെ മകനാണ് ഒരു അബദ്ധത്തില്‍ ചെന്നു വീണിരിക്കുന്നത്. അബദ്ധം ആണോ എന്ന് ഇനി പോലീസ് അന്വേഷിക്കട്ടെ അല്ലേ.

ജാക്കിച്ചാന്റെ മകനെന്നു വിശേഷിപ്പിക്കേണ്ട കാര്യം ഇല്ലെന്നു തോന്നുന്നു. സിനിമാ ലോകത്തിന് സുപരിചിതമാണ് ഈ മുഖം. നടനും ഗായകനുമായ ജെയ്‌സി ചാന്‍ എതിരെയാണ് മയക്കുമരുന്ന് കൈവശം വച്ചതിന് കേസെടുത്തിരിക്കുന്നത്. രഹസ്യമായിട്ടൊന്നും അല്ല താരത്തിന്റെ ഈ ബിസിനസ്. വീട്ടിനുള്ളില്‍ തന്നെയാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍. സ്വന്തം അച്ഛനും ഇതില്‍ കൂട്ടു നിന്നോ എന്നു സംശയിക്കാതിരിക്കാന്‍ കഴിയില്ല.

jackie-jaycee

ജാക്കിച്ചാന്റെ വീട്ടില്‍ നിന്ന് 100ഗ്രാം മയക്കുമരുന്നാണ് പോലീസ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ചൈനയിലെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ആളാണ് ജാക്കിച്ചാന്‍ എന്നതാണ് രസകരമായ മറ്റൊരു കാര്യം.

2009ല്‍ രൂപം കൊണ്ട മയക്കുമരുന്ന് വിരുദ്ധ സമിതിയുടെ അംബാസിഡര്‍ കൂടിയായിരുന്നു ജാക്കിച്ചാന്‍. അച്ഛന് ചീത്ത പേരുണ്ടാക്കാന്‍ ജനിച്ച പുത്രന്‍ എന്നു പറയാം. ചൈനയില്‍ മയക്കുമരുന്ന് കേസ് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+