• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാല്‍ ഖഷോഗിയുടെ മുന്‍ അഭിഭാഷകനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച് യുഎഇ

Google Oneindia Malayalam News

അബുദാബി: 2018 ല്‍ ഇസ്താംബൂളിലെ സൗദി അറേബ്യയുടെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട വിമത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മുന്‍ അഭിഭാഷകനും അമേരിക്കന്‍ പൗരനുമായ അസിം ഗഫൂറിനെ യു എ ഇ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് അസിം ഗഫൂറിനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. അസിം ഗഫൂറിനെ നാടുകടത്തുമെന്ന് യു എ ഇയുടെ സര്‍ക്കാര്‍ നടത്തുന്ന വാം വാര്‍ത്താ ഏജന്‍സി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അബുദാബി മണി ലോണ്ടറിംഗ് കോടതി കേസില്‍ അസിം ഗഫൂര്‍ ഹാജരാകാത്ത കുറ്റത്തിന് 816,748 ഡോളര്‍ പിഴയടക്കാനും ഉത്തരവിട്ടു എന്നാണ് റിപ്പോര്‍ട്ട്. 'രാജ്യാന്തര കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്' യു എസുമായുള്ള ഏകോപിത നീക്കമായാണ് അസിം ഗഫൂറിന്റെ അറസ്റ്റിനെ യു എ ഇ വിശേഷിപ്പിച്ചത്.

18 സെക്കന്റില്‍ നിസ്‌കാരം, ഒരാള്‍ തെറ്റായ ദിശയില്‍...ഗൂഢാലോചന?; ലുലുമാള്‍ വിവാദം ആന്റിക്ലൈമാക്‌സിലേക്ക്18 സെക്കന്റില്‍ നിസ്‌കാരം, ഒരാള്‍ തെറ്റായ ദിശയില്‍...ഗൂഢാലോചന?; ലുലുമാള്‍ വിവാദം ആന്റിക്ലൈമാക്‌സിലേക്ക്

അസിം ഗഫൂറിന്റെ നികുതി വെട്ടിപ്പ്, എമിറേറ്റ്സിലെ സംശയാസ്പദമായ പണം കൈമാറ്റം എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിന് അമേരിക്കന്‍ അധികൃതര്‍ യു എ ഇയുടെ സഹായം അഭ്യര്‍ത്ഥിച്ചതായി എമിറാത്തി സര്‍ക്കാര്‍ നടത്തുന്ന മാധ്യമങ്ങള്‍ പറഞ്ഞു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അസിം ഗഫൂറിന്റെ അറസ്റ്റിനെക്കുറിച്ച് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘടനയായ ഡെമോക്രസി ഫോര്‍ ദ അറബ് വേള്‍ഡ് നൗ, (ഡോണ്‍) മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ജയില്‍ ശിക്ഷ പ്രഖ്യാപിച്ചത്.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

ജമാല്‍ ഖഷോഗിയുടെയും പ്രതിശ്രുതവധു ഹാറ്റിസ് സെന്‍ഗിസിന്റെയും പ്രതിനിധീകരിച്ച് വിര്‍ജീനിയ ആസ്ഥാനമായുള്ള സിവില്‍ റൈറ്റ്സ് അറ്റോര്‍ണിയുടെ ബോര്‍ഡ് അംഗമായ അസിം ഗഫൂര്‍ വ്യാഴാഴ്ച ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇസ്താംബൂളിലേക്ക് പോകുകയായിരുന്നുവെന്ന് ഡോണ്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?

വിമാനത്തില്‍ കയറുന്നതിന് മുന്‍പാണ് അസിം ഗഫൂറിനെ അറസ്റ്റ് ചെയ്തത്. ഗഫൂറിന് തനിക്കെതിരെ കേസ് ഉള്ളതായി അറിയില്ലായിരുന്നുവെന്നും ഒരു വര്‍ഷം മുമ്പ് യാതൊരു തടസവും കൂടാതെ ദുബായിലൂടെ കടന്നുപോയിരുന്നുവെന്നും ഡോണ്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ അബുദാബിയിലെ യു എസ് എംബസി പ്രതികരിച്ചിട്ടില്ല.

English summary
Jamal Khashoggi's ex-lawyer has been sentenced to three years in prison in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X