കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാല്‍ ഖഷോഗിയുടെ മൃതദേഹം നശിപ്പിച്ചോ? സൗദി കോണ്‍സുലിന്റെ വീട്ടില്‍ വെച്ച് നടന്നത് എന്ത്?

Google Oneindia Malayalam News

ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യ കൂടുതല്‍ കുരുക്കിലേക്ക്. അല്‍ജസീറയുടെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഖഷോഗിയുടെ മൃതദേഹം നശിപ്പിച്ചെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. എന്നാല്‍ ഇത് ഒരു തെളിവും അവശേഷിക്കാത്ത രീതിയിലാണ് ഇല്ലാതാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സൗദി ഭരണാധികാരം മുഹമ്മദ് ബിന്‍ സല്‍മാനെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന കാര്യമാണ്. അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരാണ് കൊല നടത്തിയതെന്നും, അത് മറച്ചുവെക്കാന്‍ ശ്രമിച്ചതെന്നുമാണ് വ്യക്തമാകുന്നത്. തുര്‍ക്കി അധികൃതരുടെ പങ്കും ഇക്കാര്യം സംശയിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.

ഖഷോഗിയുടെ മൃതദേഹം

ഖഷോഗിയുടെ മൃതദേഹം

ഖഷോഗിയുടെ മൃതദേഹം എന്തു ചെയ്‌തെന്ന് ഇത്രയും കാലം വ്യക്തമായിരുന്നില്ല. എന്നാല്‍ സൗദി കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടില്‍ വെച്ച് വലിയൊരു ഓവനില്‍ വെച്ച് ഖഷോഗിയുടെ മൃതദേഹം കത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി തെളിവ് നശിപ്പിക്കുകയാണ് സൗദി ചെയ്തതെന്ന് അല്‍ജസീറയുടെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖഷോഗി വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് ഇത്.

കൊലപ്പെടുത്തിയത് കോണ്‍സുലേറ്റില്‍

കൊലപ്പെടുത്തിയത് കോണ്‍സുലേറ്റില്‍

സൗദി കോണ്‍സുലേറ്റില്‍ വെച്ച് തന്നെയാണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ശരീര ഭാഗങ്ങള്‍ സൗദി കോണ്‍സലിന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കിയാണ് കൊണ്ടുവന്നത്. മൃതദേഹം കത്തിച്ച ഓവനും അടുപ്പുകളും തുര്‍ക്കി അധികൃതര്‍ പരിശോധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ നിന്നും ഇവര്‍ക്ക് സഹായം കിട്ടിയെന്ന് വ്യക്തമാണ്.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കറുടെ മൊഴി

കണ്‍സ്ട്രക്ഷന്‍ വര്‍ക്കറുടെ മൊഴി

സൗദി കൗണ്‍സലിന്റെ നിര്‍ദേശപ്രകാരമാണ് ഈ അടുപ്പുകള്‍ നിര്‍മിച്ചതെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആഴത്തിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ വെച്ച് മൃതദേഹം കത്തിച്ചാല്‍ യാതൊന്നും പുറത്തറിയില്ല. 1000 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് ഈ അടുപ്പ് കത്തുന്നത്. ലോഹമോ, ഇരുമ്പോ ഉരുക്കാന്‍ ശേഷിയുള്ളതാണ് ഇത്. പ്രത്യേക കാരണം ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംശയം ഇല്ലാതാക്കാന്‍.....

സംശയം ഇല്ലാതാക്കാന്‍.....

ഖഷോഗിയുടെ മൃതദേഹം കത്തിച്ചെന്ന സംശയം മറ്റുള്ളവര്‍ക്ക് ഇല്ലാതാക്കാന്‍, ഇതിന് മുമ്പ് മാംസം അടുപ്പില്‍ വെച്ച് പാകം ചെയ്തിരുന്നു. ഇങ്ങനെ ചെയ്താല്‍ മനുഷ്യ മാംസവും മറ്റ് മാംസവും ചേരുമ്പോള്‍ കണ്ടെത്താന്‍ സാധിക്കില്ല. സൗദി കോണ്‍സുലിന്റെ ഓഫീസില്‍ ഖഷോഗിയുടെ രക്തം ചുമരുകളില്‍ തെറിച്ചതായി തുര്‍ക്കി അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ രക്തകറയുടെ മുകളില്‍ സൗദി അധികൃതര്‍ പെയിന്റ് അടിച്ചാണ് ഇത് മറച്ചത്. എന്നാല്‍ പെയിന്റ് മാറ്റിയപ്പോള്‍ രക്തം ചുമരുകളില്‍ നിന്ന് കണ്ടെത്താനും സാധിച്ചു.

മൊഴി നല്‍കിയത് ആരൊക്കെ

മൊഴി നല്‍കിയത് ആരൊക്കെ

സൗദിയുടെ പങ്ക് ഇതില്‍ വ്യക്തമാണെന്ന് തുര്‍ക്കിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഖഷോഗിയുടെ സുഹൃത്തുക്കള്‍ എന്നിവര്‍ അല്‍ജസീറയോട് വിശദീകരിച്ചിട്ടുണ്ട്. സൗദി ദീര്‍ഘകാലമായി അവരുടെ രാജ്യത്തേക്ക് ഖഷോഗിയെ കൊണ്ടുപോകാനും, അവിടെ വെച്ച് ജയിലില്‍ അടയ്ക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ നിരന്തരമായി തുര്‍ക്കിയിലിരുന്ന് ഖഷോഗി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിച്ചിരുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതിരോധത്തില്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതിരോധത്തില്‍

ആരോപണങ്ങളുടെ മുനനീളുന്നത് മുഹമ്മദ് ബിന്‍ സല്‍മാന് നേരെയാണ്. അദ്ദേഹം അയച്ച കൊലയാളി സംഘമാണ് കൃത്യം നടത്തിയെന്നാണ് വീണ്ടും പുറത്തുവരുന്നത്. വിമാനത്താവളങ്ങളില്‍ നിന്ന് പോലും അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തുര്‍ക്കി അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ല. സ്വന്തം കുടുംബത്തിന് പോലും ഖഷോഗിയുടെ മൃതദേഹം വിട്ടുനല്‍കാതിരുന്ന സൗദിയുടെ നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ അല്‍ജസീറയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

കൊല്ലപ്പെട്ടത് എങ്ങനെ

കൊല്ലപ്പെട്ടത് എങ്ങനെ

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കിയിലുള്ള തന്റെ കാമുകിയെ വിവാഹം ചെയ്യുന്നതിന് വേണ്ട കാര്യങ്ങള്‍ ശരിയാക്കാന്‍ വേണ്ടിയാണ് ഖഷോഗി എത്തിയത്. ഇയാളെ നിരീക്ഷിക്കാന്‍ നേരത്തെ തന്നെ സൗദി സംഘം ഇവിടെയെത്തിയിരുന്നു. തുടര്‍ന്ന് നടന്ന മല്‍പ്പിടുത്തതിലാണ് ഖഷോഗി കൊല്ലപ്പെട്ടത്. എന്നാല്‍ ഖഷോഗി ജീവനോടെ തന്നെ കോണ്‍സുലേറ്റില്‍ നിന്ന് പോയെന്നായിരുന്നു സൗദി അവകാശപ്പെട്ടിരുന്നത്. പിന്നീട് വിമതരാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സൗദി പറഞ്ഞിരുന്നു. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഇതില്‍ പങ്കില്ലെന്നാണ് സൗദി വിശദീകരിക്കുന്നത്.

പാകിസ്താനിലെ ഭീകരക്യാമ്പുകള്‍ തകര്‍ക്കും.. ക്ഷമ പരീക്ഷിക്കരുത്, മുന്നറിയിപ്പുമായി ഇറാന്‍!!പാകിസ്താനിലെ ഭീകരക്യാമ്പുകള്‍ തകര്‍ക്കും.. ക്ഷമ പരീക്ഷിക്കരുത്, മുന്നറിയിപ്പുമായി ഇറാന്‍!!

English summary
jamal khashoggis body likely burned in large oven
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X