കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ കൈവിട്ട് ജപ്പാന്‍... സമ്പദ് ഘടന തകരും, എല്ലാ കമ്പനികളും ചൈന വിടും, ഒപ്പം യുഎസ്സും!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ കാലത്ത് ചൈനയെ കൈവിട്ട് ജപ്പാന്‍. പ്രമുഖ കമ്പനികളെ മടക്കിവിളിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. ലോക്ഡൗണ്‍ പിന്‍വലിച്ച് പലയിടത്തും വ്യാപാര കേന്ദ്രങ്ങള്‍ തുറന്ന് വിപണിയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ചൈന. ഇതിനിടയിലാണ് ജപ്പാന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ചൈനയുടെ ഈ വര്‍ഷത്തെ വളര്‍ച്ചയെ അടിമുടി താളം തെറ്റിക്കുന്ന പ്രഖ്യാപനമാണിത്.

അതേസമയം ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെയും പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് സൂചന. ഇതുവരെ വിദേശ കമ്പനികള്‍ക്കൊന്നും സാമ്പത്തിക സഹായം നല്‍കാന്‍ ചൈന തയ്യാറായിട്ടില്ല. ഇവരെ പിന്‍വലിച്ച് സ്വന്തം വിപണി ശക്തിപ്പെടുത്താനാണ് ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.

ജപ്പാന്റെ പ്രഖ്യാപനം

ജപ്പാന്റെ പ്രഖ്യാപനം

ചൈനയില്‍ നിന്ന് നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം മാറ്റാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ക്ക് ധനസഹായം നല്‍കുമെന്നാണ് ജപ്പാന്റെ പ്രഖ്യാപനം. കൊറോണ വൈറസിനെ തുടര്‍ന്ന് നിര്‍മാണ മേഖലയില്‍ നേരിട്ട തിരിച്ചടിയാണ് ഈ നീക്കത്തിന് പിന്നില്‍. നിര്‍മാണ കമ്പനികള്‍ക്കായി 2.2 ബില്യണാണ് ജപ്പാന്‍ നല്‍കാനൊരുങ്ങുന്നത്. ഇവര്‍ നിര്‍മാണ യൂണിറ്റുകളെ മാറ്റിയാല്‍, ചൈന അന്താരാഷ്ട്ര തലത്തില്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരും. അതേസമയം ചൈന ഈ കമ്പനികളില്‍ നിന്നുള്ള നേട്ടവും സ്വന്തം നേട്ടമായി കണ്ടിരുന്നു.

ഇവര്‍ കൈവിട്ടാല്‍

ഇവര്‍ കൈവിട്ടാല്‍

നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ചൈനയെ ഹബ്ബായി കണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണ മേഖലയില്‍ സാധനങ്ങളുടെ വിലക്കുറവും ചൈനയെ എല്ലാവരുടെയും പ്രിയപ്പെട്ട മാര്‍ക്കറ്റായി മാറ്റിയിരുന്നു. ജാപ്പനീസ് കമ്പനികളില്‍ പലതും സ്വന്തം രാജ്യത്തേക്ക് നിര്‍മാണ യൂണിറ്റുകള്‍ മാറ്റാനോ അതല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് അവയെ കൊണ്ടുപോകാനോ ആണ് സാധ്യത. സമീപത്തുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇതിനുള്ള സാധ്യതയും പരിശോധിക്കും. ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ജപ്പാന്‍. ഈ തീരുമാനം ആഗോള വിപണിയെ തന്നെ വലിയ തോതില്‍ ബാധിക്കും.

ലോക്ഡൗണ്‍ പ്രശ്‌നങ്ങള്‍

ലോക്ഡൗണ്‍ പ്രശ്‌നങ്ങള്‍

ചൈനയില്‍ നിന്നുള്ള ഇറക്കുമതി ലോക്ഡൗണിനെ തുടര്‍ന്ന് തകര്‍ച്ചയിലാണ്. അതാണ് ജപ്പാന്‍ തീരുമാനം മാറ്റാന്‍ കാരണം. ചൈനയെ ഇനി ആശ്രയിക്കേണ്ടെന്നാണ് തീരുമാനം. ബജറ്റിനുള്ളില്‍ നിന്ന് മികച്ചത് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ജാപ്പനീസ് കാറുകള്‍ പലതും ചൈനയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇവര്‍ കൂട്ടത്തോടെ ചൈന വിടും. ആഢംബര, അത്യാഢംബര കാറുകള്‍ വരുന്നത് ചൈനയില്‍ നിന്നാണെന്ന പേരും ഇതോടെ നഷ്ടമാകും. ചൈനയില്‍ മാത്രം കേന്ദ്രീകരിക്കേണ്ടെന്നും, മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മാറ്റണമെന്നും ജപ്പാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ചൈന വീഴും

ചൈന വീഴും

യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും യുഎസ് കമ്പനികളിലേക്കും ചൈനയില്‍ നിന്നാണ് വിതരണം നടക്കുന്നത്. ഇത് എല്ലാവരും ഒഴിവാക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തെ വലിയ പത്ത് തുറമുഖങ്ങളില്‍ ഏഴെണ്ണം ചൈനയിലാണ്. ഇതെല്ലാം നിര്‍മാണ യൂണിറ്റുകള്‍ക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇറക്കുമതിയെ ചൈന വലിയ തോതില്‍ ആശ്രയിക്കുന്നില്ല. അതേസമയം മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അടക്കം ചൈനയെ ആശ്രയിക്കേണ്ടി വന്ന സാഹചര്യത്തില്‍, സ്വന്തം നാട്ടില്‍ തന്നെ കൂടുതല്‍ കമ്പനികള്‍ തുറക്കാനാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

ആബെയുമായി ഇടയും

ആബെയുമായി ഇടയും

ചൈനയിലുള്ളത് 2600 ജാപ്പനീസ് കമ്പനികളാണ്. ഇതില്‍ 37 ശതമാനം ആദ്യ ഘട്ടത്തില്‍ ചൈന വിടും. അതേസമയം ഷിന്‍സെ ആബെയുമായി ചൈനയ്ക്കുണ്ടായിരുന്ന ബന്ധവും ഇതോടെ മുറിയും. വര്‍ഷങ്ങളായി ആബെ ചൈനയുമായി നല്ല ബന്ധമുണ്ടാക്കാനുള്ള ഓട്ടത്തിലാണ്. അടുത്തിടെ ഈ ബന്ധം വഷളായിരുന്നു. നേരത്തെ ജപ്പാന്‍ സന്ദര്‍ശനം ചൈനീസ് പ്രസിഡന്റ ഷി ജിന്‍ പിംഗ് മാറ്റിവെച്ചിരുന്നു. കമ്പനികള്‍ കളം വിടുന്നതോടെ വിവിധ രാജ്യങ്ങളിലെ ചൈനീസ് കമ്പനികളും പിന്‍മാറാനാണ് സാധ്യത. യുഎസ്സിലെയും യൂറോപ്പ്യന്‍ രാജ്യങ്ങളിലെയും ചൈനീസ് നിര്‍മാണ കമ്പനികള്‍ നേരത്തെ തന്നെ മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നില്‍ക്കുകയാണ്.

യുഎസ്സിലും ആവശ്യം

യുഎസ്സിലും ആവശ്യം

വൈറ്റ് ഹൗസ് ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡയറക്ടര്‍ ലാരി കുഡ്‌ലോവും അമേരിക്കന്‍ കമ്പനികള്‍ നിര്‍മാണ യൂണിറ്റുകള്‍ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്കുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജപ്പാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നീക്കം. ദക്ഷിണേഷ്യയിലെ നേട്ടം മുന്നില്‍ കണ്ടാണ് ചൈനയില്‍ നിര്‍മാണ യൂണിറ്റുകള്‍ അമേരിക്ക തുടങ്ങിയത്. എന്നാല്‍ കൊറോണ വൈറസ് വ്യാപിച്ചതില്‍ ചൈനയുടെ പങ്ക് മുന്നില്‍ കണ്ട് അവരെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനാണ് യുഎസ്സിന്റെ ശ്രമം.

English summary
japan companies may leave china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X