Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിദ്ദയില്‍ കനത്ത മഴയില്‍ വ്യാപകമായ നാശം!!

ജിദ്ദ: ജിദ്ദയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വ്യാപകമായ നാശം സംഭവിച്ചതായി അധിക്രതര്‍ വ്യക്തമാക്കി. രാവിലെ ഒമ്പതരയോടെ ആരംഭിച്ച മഴ ഉച്ച വരെ തുടര്‍ന്നു. ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയാണ് അല്‍പം ശമനമുണ്ടായത്. കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴയത്തെിയത്. ഈ ദിവസങ്ങളില്‍ പെരുമഴ ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നു.

21ഓളം വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. രണ്ടുവീടുകളിലുള്ളവരെ മാറ്റിതാമസിപ്പിച്ചതായും വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 45 ഓളം പേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തക സംഘം വ്യക്തമാക്കി. വെള്ളക്കെട്ടില്‍ കുടുങ്ങിയ 14 വാഹനങ്ങളില്‍ നിന്ന് 14 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. റോഡില്‍ നിന്ന് വെള്ളം നീക്കം ചെയ്യാന്‍ നഗരസഭ അധികൃതര്‍ രംഗത്തുണ്ട്.

rain

ജിദ്ദാ നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളും നിരത്തുകളും വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് വന്‍ നാശം ഈ മേഖലകളില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മദീന മേഖലയിലും ജിദ്ദയിലും മൂന്നുവീതവും യാമ്പുവില്‍ രണ്ടും മരണം സ്ഥിരീകരിച്ചു. ഹാഇലില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കുട്ടിയെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു.

രണ്ട് കുട്ടികളെ കാണാതായി. യാമ്പൂ, മക്ക, മദീന, ത്വാഇഫ്, അല്‍ ഉല, ഹാഇല്‍ എന്നിവിടങ്ങളിലും വടക്കന്‍ അതിര്‍ത്തി മേഖലയായ അല്‍ജൗഫിലും നല്ല മഴ ലഭിച്ചു. കെട്ടിക്കിടന്ന വെള്ളത്തില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് ജിദ്ദ ഫൈസലിയയില്‍ രണ്ടുപേര്‍ മരിച്ചത്. പ്രദേശത്ത് വെള്ളം കയറിയ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+