പ്രണയാഭ്യര്‍ത്ഥന നിരസിച്ച 29കാരിയെ കൊന്നശേഷം 41 കാരന്‍ കാട്ടിക്കൂട്ടിയത്
ഹാരിസ്ബര്‍ഗ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 29കാരിയെ 41കാരന്‍ വെടിവച്ച് കൊന്നു. പെന്‍സില്‍വാനിയയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായിട്ടാണ് പിടി കൂടിയത്.
ചാള്‍സ് മിക്ന്നി എന്നയാളാണ് ജാനെസ് ടാല്‍ടണ്‍ എന്ന യുവതിയെ വെടിവച്ച് കൊന്നത്. യുവതിയോട് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. അഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.

കൊലപാതകത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതി രണ്ട് പൊലീസുകാരെയും വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. അപകടകരമായ വിധത്തില്‍ ഡ്രൈവ് ചെയ്തതോടെ ഇയാളുടെ വാഹനത്തിന് നേരെ പൊലീസ് നിറയൊഴിച്ചു. തുടര്‍ന്നാണ് പിടികൂടിയത്.
കൊലപാതകം ചെയ്യുമ്പോള്‍ പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തന്റെ കക്ഷി ഒരിയ്ക്കലും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയല്ലെന്നും അദ്ദേഹത്തിന് ഇങ്ങനെ പെരുമാറാന്‍ കഴിയില്ലെന്നും മിക്ന്നിയുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഇപ്പോള്‍ ജയിലിലാണ്.












Click it and Unblock the Notifications