ജോ ബൈഡന് എത്ര വയസായി: അമേരിക്കയിലെ പ്രായം കൂടിയ പ്രസിഡന്റ്, റീഗനെ പിന്നിലാക്കി
വാഷിങ്ടണ്‍: ഇന്ത്യയില്‍ വളരെ പ്രായം കൂടി രാഷ്ട്രീയ നേതാക്കളെ കാണാം. മറിച്ചാണ് അമേരിക്കയിലെ കാര്യം. പ്രായം കൂടിയവര്‍ ഉന്നത രാഷ്ട്രീയ പദവിയില്‍ എത്തുന്നത് കുറവാണ്. അവര്‍ നേരത്തെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി വിശ്രമ ജീവിതം നയിക്കുകയോ മറ്റെന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യും. ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു പുതിയ ചരിത്രം കൂടിയാണ് രചിക്കപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാണ് ബൈഡന്‍. അദ്ദേഹത്തിന് വരുന്ന നവംബര്‍ 20ന് 78 വയസാകും.

1942ലാണ് ബൈഡന്‍ ജനിച്ചത്. നേരത്തെ ഈ റെക്കോഡ് റൊണാള്‍ഡ് റീഗനായിരുന്നു. 1989ല്‍ തന്റെ 77 ാം വയസിലാണ് റീഗന്‍ അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞത്. പ്രായക്കൂടുതലുണ്ടെങ്കിലും ശക്തമായ ആരോഗ്യം അദ്ദേഹത്തിനുണ്ട് എന്നാണ് കഴിഞ്ഞവര്‍ഷം ബൈഡനെ കുറിച്ച ഡോക്ടര്‍ പറഞ്ഞത്. ഡൊണാള്‍ഡ് ട്രംപിന് 74 വയസായിരുന്നു.
273 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റാകുന്നത്. ഡൊണാള്‍ഡ് ട്രംപ് മാറി ജോ ബൈഡന്‍ വരുമ്പോള്‍ ഇന്ത്യയ്ക്ക് നേട്ടമാണോ. ബറാക് ഒബാമ പ്രസിഡന്റായിരുന്ന വേളയില്‍ വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡന്‍. ഇന്ത്യയുമായി അടുത്ത ബന്ധമാണ് അദ്ദേഹം താല്‍പ്പര്യപ്പെട്ടിരുന്നത്. അതിന് മുമ്പ് സെനറ്റിലെ വിദേശാക്യ സമിതി അധ്യക്ഷനായിരുന്ന വേളിയിലും ബൈഡന്‍ ഇന്ത്യയെ പ്രത്യേകം പരിഗണിച്ചിരുന്നു. 2020ല്‍ ഇന്ത്യയും അമേരിക്കയുമാകണം ലോകത്തെ ഏറ്റവും സൗഹൃരാജ്യങ്ങള്‍ എന്ന് 2006ല്‍ ബൈഡന്‍ പറഞ്ഞിട്ടുണ്ട്. 2008ല്‍ ഇന്തോ-അമേരിക്ക ആണവ കരാറിന് ബൈഡന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ഏറെ കാലമായുള്ള ആവശ്യത്തെ പിന്തുണച്ച വ്യക്തിയാണ് ബൈഡന്‍. ഇന്ത്യയുമായി പ്രതിരോധ സഹകരണം ശക്തമാക്കാനുള്ള നീക്കത്തോടും അദ്ദേഹം യോജിച്ചിരുന്നു. ചൈനീസ് അതിര്‍ത്തി വിഷയത്തില്‍ ട്രംപ് നല്‍കിയിരുന്ന പിന്തുണ ബൈഡനും ഇന്ത്യയ്ക്ക് നല്‍കുമെന്നാണ് മോദി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലെ ബൈഡന്റെ നിലപാട് അറിയാന്‍ കാത്തിരിക്കണം.
ട്രംപ് കുടിയേറ്റത്തിന് എതിരായിരുന്നു. ബൈഡന്‍ മറിച്ചാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് ഗുണമാകുന്ന എച്ച്1ബി വിസയില്‍ ഇളവുണ്ടാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്‍ആര്‍സിയും സിഎഎയും നടപ്പാക്കിയ വേളയില്‍ ബൈഡന്‍ നിരാശ പ്രകടിപ്പിച്ചു എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.












Click it and Unblock the Notifications