Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ ചരിത്രം കുറിച്ച് ജോ ബൈഡന്‍; മറ്റൊരു സ്ഥാനാര്‍ഥിക്കും ഇത്രയും വോട്ട് ലഭിച്ചിട്ടില്ല

വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ഥിയും നേടാത്തത്രെ വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കി. ഏഴ് കോടിയിലധികം വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. അതായത് ഇനിയും വോട്ടുകള്‍ ബൈഡന് ലഭിച്ചുകൊണ്ടിരിക്കും. അതോടെ റെക്കോഡിന്റെ പകിട്ട് കൂടും.

Recommended Video

cmsvideo
    Joe Biden breaks record of Barack Obama | Oneindia Malayalam
    X

    70.8 മില്യണ്‍ വോട്ടുകളാണ് അമേരിക്കന്‍ സമയം ബുധനാഴ്ച പകല്‍ 2.30 വരെ ബൈഡന്‍ നേടിയത്. കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥി എന്ന റെക്കോര്‍ഡ് ഇതുവരെ ബറാക് ഒബാമയുടെ പേരിലായിരുന്നു. 2008ല്‍ അദ്ദേഹം 69.4 മില്യണ്‍ വോട്ടുകളാണ് നേടിയത്. നിലവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 30 ലക്ഷത്തിലധികം വോട്ടുകള്‍ ബൈഡന്‍ നേടിക്കഴിഞ്ഞു.

    അതേസമയം, കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് കൊണ്ട് അമേരിക്കയില്‍ പ്രസിഡന്റാകണം എന്നില്ല. ഇലക്ട്രല്‍ വോട്ടുകള്‍ എത്ര ലഭിച്ചു എന്നതാണ് പ്രധാനം. ഓരോ സംസ്ഥാനത്തിനും ജനസംഖ്യ അനുസരിച്ച് ഇലക്ട്രല്‍ വോട്ടുകളില്‍ വ്യത്യാസമുണ്ടാകും. 538 ഇലക്ട്രല്‍ വോട്ടുകളാണ് മൊത്തമുള്ളത്. 270 എണ്ണം ലഭിച്ചാല്‍ പ്രസിഡന്റാകാം. ജോ ബൈഡന് ഇതുവരെ 264 വോട്ടുകള്‍ ലഭിച്ചു എന്നാണ് വിവരം. അതായത് ആറ് വോട്ടുകള്‍ കൂടി ലഭിച്ചാല്‍ പ്രസിഡന്റ് പദവിയിലെത്തും.

    അതേമസയം, വോട്ടെടുപ്പില്‍ തിരിമറി നടന്നുവെന്ന് ട്രംപ് ആരോപിക്കുന്നു. അദ്ദേഹം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ വീണ്ടും വേണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ അംഗങ്ങളും തെരുവിലിറങ്ങിയിട്ടുണ്ട്.

    ഇതുവരെയുള്ള കണക്ക് നോക്കിയാല്‍ ബൈഡന് സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നു. അരിസോണ, നെവാഡ സംസ്ഥാനങ്ങളില്‍ ജോ ബഡന്‍ ജയിച്ചാല്‍ അദ്ദേഹത്തിന് പ്രസിഡന്റാകാമെന്നാണ് വിലയിരുത്തല്‍. നെവാഡയിലും അരിസോണയിലും മുന്നിട്ട് നില്‍ക്കുന്നത് ബൈഡനാണ്. എന്നാല്‍ വലിയ വ്യത്യാസമില്ലാതെ ട്രംപ് പിന്നിലുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബൈഡന്‍ ജയിച്ചാല്‍ 270 എന്ന മാന്ത്രിക നമ്പര്‍ എത്തുമെന്ന് സിഎന്‍എന്നിന്റെ ജോണ്‍ കിങ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+