ബൈഡന്‍ വിജയത്തിന് അരികില്‍; സമ്മതിക്കില്ലെന്ന് ട്രംപ്, കോടതിയിലേക്ക്,വോട്ടെടുപ്പ് നിര്‍ത്തിവെക്കണം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മില്‍ നടക്കുന്നത്. ഇതിനോടകം 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ജോ ബൈഡന്‍ വിജയത്തിന് ഏഴ് ഇലക്ട്രല്‍ വോട്ടുകള്‍ അകലെയാണ്. 6 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള നൊവാഡയില്‍ മുന്നിട്ട് നില്‍ക്കുന്നതും ഡമോക്രാറ്റുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. തുടക്കത്തില്‍ ട്രംപ് ലീഡ് നേടിയ പല സംസ്ഥാനങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതോടെ മുന്നറ്റം നടത്താനായതാണ് ജോ ബൈഡന് തുണയായയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണവുമായി ട്രംപ് ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്.

പോസ്റ്റല്‍ ബാലറ്റിലെ തര്‍ക്കം
പോസ്റ്റല്‍ ബാലറ്റിലെ തര്‍ക്കത്തെ തുടര്‍ന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. മിഷിഗണിലും പെന്‍സുല്‍ വാലിയയിലുമാണ് ട്രംപ് കോടതിയെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ശേഷിക്കെ വരെ ലഭിച്ച ബാലറ്റുകൾ കണക്കാക്കാൻ കഴിയുമോ എന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ പെൻസിൽവാനിയ കേസിൽ ഇടപെടുത്താനാണ് ട്രംപിന്‍റെ പ്രചാരണ സംഘം ശ്രമിക്കുന്നതെന്നാണ് ഡെപ്യൂട്ടി കാമ്പെയ്ൻ മാനേജർ ജസ്റ്റിൻ ക്ലാർക്ക് വ്യക്തമാക്കിയത്.

ട്രംപിന്‍റെ പരാതി
നിരവധി സ്ഥലങ്ങളില്‍ നിയമങ്ങള്‍ ലംഘിച്ച് ബാലറ്റുകള്‍ തുറന്ന് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തര്‍ക്കമുള്ള വോട്ടുകള്‍ പരിശോധിക്കാന്‍ തങ്ങളുടെ പ്രതിനിധികളെ അനുവദിക്കുന്നത് വരെ വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാണ് ട്രംപിന്‍റെ സംഘത്തിന്‍റെ ആവശ്യം. എന്നാല്‍ പെന്‍സുല്‍വാലിയയിലെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലീഡ് കുറയുന്നു
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ ലീഡ് കുറഞ്ഞ് വരുന്നതില്‍ ക്ഷുഭിതനായി കൊണ്ടാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ പ്രതികരിച്ചത്. വോട്ടെണ്ണലില്‍ ബൈഡന്‍ അനുകൂലമായ നീക്കം നടക്കുന്നുവെന്നാണ് ട്രംപിന്‍റെ ആരോപണം. പെൻസിൽവേനിയയില്‍ വൻവിജയം നേടിയിട്ടും പ്രഖ്യാപിക്കുന്നില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.

ബൈഡന് അനുകൂലമായി
ബൈഡന് അനുകൂലമായി വോട്ടുകൾ കൊണ്ടുവരുന്നത് രാജ്യത്തിന് അപമാനമെന്നും ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന സന്ദേശത്തോടെ ബൈഡന്‍റെ രണ്ട് ട്വീറ്റുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതേസമയം, ന്‍സുല്‍വാലിയയില്‍ ദശലക്ഷക്കണക്കിന് വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പെന്‍സുല്‍വാലിയില്‍
88 ശതമാനം വോട്ടുകള്‍ മാത്രമാണ് പെന്‍സുല്‍വാലിയില്‍ ഇതുവരെ എണ്ണിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 3199581 (50.1 ശതമാനം) വോട്ടുകള്‍ ട്രംപിനും (47.9 ശതമാനം) വോട്ടുകള്‍ നിലവില്‍ ബൈഡനും ലഭിച്ചിട്ടുണ്ട്. നേരത്തെ ഇവിടെ എണ്ണിയ വോട്ടുകളുടെ 55 ശതമാനം വരെ നേടാന്‍ ട്രംപിന് സാധിച്ചിരുന്നു. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതോടെ ട്രംപിന്‍റെ ലീഡ് കുത്തനെ ഇടിയുകയായിരുന്നു.

മിഷിഗണ്‍
മിഷിഗണിലെ വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്നും ട്രംപ് ക്യാംപ്. വിസ്കോൺസിനിൽ വീണ്ടും വോട്ടെണ്ണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്കോൺസിനിൽ 10 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. ഇവിടെ ഇരുപതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ നേടിയാണ് ബൈഡന്‍ ട്രംപിനെ മറികടന്നത്. മിഷിഗണിലും ട്രംപിനായിരുന്നു ലീഡ്. എന്നാല്‍ അവസാന ലാപ്പില്‍ ബൈഡന്‍ മുന്നിലെത്തുകയായിരുന്നു.












Click it and Unblock the Notifications