അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പോരാളികൾ, സമാധാന നൊബേല്‍ പുരസ്‌ക്കാരം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്
ഓസ്ലോ: 2021ലെ സമാധാനത്തിനുളള നൊബേല്‍ പുരസ്‌ക്കാരം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഫിലിപ്പൈന്‍ മാധ്യമപ്രവര്‍ത്തകയായ മരിയ റെസ്സ, റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറതോവ് എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. അവരവരുടെ രാജ്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ശക്തമായ പോരാട്ടങ്ങള്‍ക്കാണ് നൊബേല്‍ സമ്മാനം.
ജനാധിപത്യത്തിനും സമാധാനത്തിനും അത്യന്താപേക്ഷിതമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ടതിനാണ് ഇരുവരേയും ഈ വര്‍ഷത്തെ സമാധാന നൊബേലിന് വേണ്ടി തിരഞ്ഞെടുത്തത് എന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും വളരെ അപകടകരമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഇവര്‍ രണ്ട് പേരും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരുടേയും പ്രതിനിധികളാണ് എന്നും ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മരിയ റെസ്സ 58കാരിയാണ്. നോബല്‍ പുരസ്‌ക്കാരം ലഭിച്ചത് ഞെട്ടിച്ചുവെന്ന് നോര്‍വീജിയന്‍ ടിവി2വിനോട് റെസ്സ പ്രതികരിച്ചു. പോരാട്ടം തുടരുന്നതിന് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഊര്‍ജ്ജം പകരുന്നതാണ് പുരസ്‌ക്കാര നേട്ടം എന്നും റെസ്സ പറഞ്ഞു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് വേണ്ടി റെസ്സ അടക്കമുളളവര്‍ 2012ല്‍ റാപ്ലര്‍ എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചിരുന്നു. റെസ്സ തന്നെയാണ് ഇപ്പോഴും റാപ്ലര്‍ നയിക്കുന്നത്.
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ
Recommended Video
റാപ്ലറിന്റെ നേതൃത്വത്തില്‍ വിപുലമായ മയക്കുമരുന്ന് ക്യാംപെയ്ന്‍ നടന്നിരുന്നു. സോഷ്യല്‍ മീഡിയയെ എങ്ങനെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും എതിരാളികളെ ദ്രോഹിക്കുന്നതിനും പൊതുജനാഭിപ്രായം കൃത്രിമമായി സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നു എന്നതും റെസ്സയും റാപ്ലറിന്റെയും വിഷയമായിരുന്നു. അമേരിക്കന്‍ പൗരത്വമുളള റെസ്സ മുന്‍ സിഎന്‍എന്‍ പത്രപ്രവര്‍ത്തക കൂടിയാണ്.
സ്വതന്ത്ര പത്രമായ നൊവായ ഗസെറ്റയുടെ സ്ഥാപകനാണ് റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ 59കാരന്‍ ദിമിത്രി മുറാതോവ്. ദശാബ്ദങ്ങളായി റഷ്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. 1993ലാണ് അദ്ദേഹം നൊവായ ഗസറ്റ ആരംഭിക്കുന്നത്. 1995 മുതല്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി തുടരുന്നു. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ എന്നും വിമര്‍ശനാത്മകമായ നിലപാടുകളാണ് മുറാതോവിന്റെ പത്രം സ്വീകരിച്ച് പോരുന്നത്. പത്രം ആരംഭിച്ചത് മുതല്‍ അവിടുത്തെ 6 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിട്ടുളളത്.












Click it and Unblock the Notifications