ഹെയ്ത്തി പ്രസിഡന്റ് ജോവനൽ മോയ്സ് കൊല്ലപ്പെട്ടു; പിന്നിൽ അജ്ഞാത സംഘം, ഭാര്യയ്ക്കും ഗുരുതര പരുക്ക്
ബുധനാഴ്ച പുലർച്ചെയാണ് അക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം
ന്യൂഡൽഹി: ഹെയ്ത്തി പ്രസിഡന്റ് ജോവനൽ മോസ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ തന്നെ വസതിയിൽ മരിച്ച നിലയിൽ ജോവനലിനെ കണ്ടെത്തുകയായിരുന്നെന്ന് ഹെയ്ത്തി ഇടക്കാല പ്രധാനമന്ത്രി അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞട്ടില്ല. ഗുരുതര പരുക്കുകളോടെ ജോവനലിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ബുധനാഴ്ച പുലർച്ചെയാണ് അക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. "തിരിച്ചറിയാൻ കഴിയാത്ത ഒരു കൂട്ടം വ്യക്തികൾ, അവരിൽ ചിലർ സ്പാനിഷ് സംസാരിക്കുന്നവർ, റിപ്പബ്ലിക് പ്രസിഡന്റിന്റെ സ്വകാര്യ വസതിയെ ആക്രമിക്കുകയും രാഷ്ട്രത്തലവന് മാരകമായി പരിക്കേൽക്കുകയും ചെയ്തു," പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
ഈ വർഷം തുടക്കംമുതൽ ഹെയ്ത്തിയിലെ രാഷ്ടീയ സാഹചര്യങ്ങൾ പ്രസിഡന്റിന് എതിരായിരുന്നു. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് അദ്ദേഹത്തിനെതിരെ തെരുവിലരങ്ങേറിയത്. ജോവനലിന്റെ കാലാവധി അവസാനിച്ചതാണെന്നും അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും ചൂണ്ടികാട്ടി പ്രതിപക്ഷവും പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ തനിക്ക് ഇനിയും ഒരു വർഷംകൂടി ബാക്കിയുണ്ടെന്നായിരുന്നു ജോവനലിന്റെ വാദം.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications