കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിച്ച കമലഹാരിസ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് രോഗങ്ങളുടേയും തൊഴിലില്ലായ്മയുടേയും നാടായി അമേരിക്ക മാറിയെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി.
ചരിത്രം തിരുത്തി അമേരിക്കയെ നിലവിലെ ആപത്തുകളില്‍ നിന്നും രക്ഷിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ വിനിയോഗിക്കണം. അല്ലാത്ത പക്ഷം ഭാവി തലമുറകളോട് നമ്മൾ ഉത്തരം പറയേണ്ടി വരുമെന്നും കമല നന്ദി പ്രസംഗത്തിൽ പറഞ്ഞു. ട്രംപിന്‍റെ നയങ്ങള്‍ അമേരിക്കന്‍ ജനതയുടെ ജീവിതവും ഉപജീവന മാര്‍ഗ്ഗങ്ങളും താറുമാറാക്കിയെന്നും അവര്‍ വിമര്‍ശിച്ചു.
Recommended Video

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡന്‍ എന്നിവരും വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു. ഇവരുമായി ചേര്‍ന്ന് ഒരു ഒരു സമഗ്ര അമേരിക്ക കെട്ടിപ്പടുക്കുമെന്നും കമല ഹാരിസ് പ്രതിജ്ഞയെടുത്തു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരി കൂടിയാണ് കമല ഹാരിസ്.
ശ്യാമള ഗോപാലന്‍ എന്ന ചെന്നൈ സ്വദേശിനിയുടെ മകളാണ് കമല ഹാരിസ്. 1960 കളിലാണ് ശ്യാമള അമേരിക്കയിലേക്ക് കുടിയേറിയതാണ് ശ്യാമള. പിതാവ് ഡൊണാള്‍ഡ് ഹാരീസ് ജമൈക്കന്‍ വംശജനും. കമല ഹാരിസിന് അഞ്ചുവയസുള്ളപ്പോള്‍ ശ്യാമളയും ഹാരിയും പിരിയുകയും ചെയ്തിരുന്നു. പിന്നീട് ശ്യാമള ഗോപാലനൊപ്പമാണ് കമല ഹാരിസും സഹോദരി മായ ലക്ഷ്മിയും വളര്‍ന്നത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹോവാര്‍ഡില്‍ നിന്ന് ബിരുദം നേടിയ കമല, യൂണിവേഴ്‌സിറ്റി ഓഫ് കാലഫോര്‍ണിയ ഹേസ്റ്റിങ്‌സില്‍ നിന്ന് നിയമ ബിരുദവും നേടി.












Click it and Unblock the Notifications