Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മലയാളിയ്ക്ക് കോവിഡ് മുക്തി: 'മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു'; അരുണിന് രണ്ടാം ജന്മം

യുഎഇ മലയാളിയ്ക്ക് കോവിഡ് മുക്തി: 'മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു'; അരുണിന് രണ്ടാം ജന്മം

ദുബായ്: യുഎഇയിലെ മലയാളിയായ കൊവിഡ് മുന്നണി പോരാളി കോവിഡിൽ നിന്നും മുക്തി നേടി. ആറ് മാസത്തോളമാണ് അരുൺകുമാർ എം നായർ കൊവിഡ് രോഗത്തോട് പോരാടിയത്. 38 കാരനായ ഇദ്ദേഹത്തിന്റെ ശ്വാസ കോശത്തെ കൊവിഡ് സാരമായി ബാധിച്ചിരുന്നു.

അബോധാവസ്ഥയിലായിരുന്നു ഇദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. എന്നാൽ, 6 മാസത്തിന് ശേഷം ഇന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

മഹാമാരിയുടെ കൊടും പിടിയിൽ നിന്ന് അരവർഷം പിന്നിട്ട് അത്ഭുതകരമായി ഇദ്ദേഹം തിരിച്ച് ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎഇയിലെ മലയാളിയായ കൊവിഡ് മുന്നണി പോരാളിയാണ് ഇദ്ദേഹം.

1

യുഎഇയിലെ മലയാളിയായ കൊവിഡ് മുന്നണി പോരാളിയാണ് ഇദ്ദേഹം. വൈറസിൽ നിന്നും മുക്തി നേടിയ അരുൺകുമാർ കൃത്രിമ ശ്വാസകോശത്തിന്റെ പിന്തുണയില്ലാതെ ശ്വസിച്ചിരുന്നു. ഈ കൊവിഡ് കാലയളവിൽ, ഹൃദയ സ്തംഭനം ഉൾപ്പെടെ നിരവധി രോഗങ്ങളെ ഇദ്ദേഹം സഹിച്ചു. ട്രക്കിയോസ്റ്റമി, ബ്രോങ്കോസ്കോപ്പി തുടങ്ങിയ നിരവധി ചികിത്സകൾക്കും അദ്ദേഹം വിധേയമായി.

2

അതേസമയം, മൾട്ടിനാഷണൽ ഹെൽത്ത് കെയർ ഗ്രൂപ്പായ വിപിഎസ് ഹെൽത്ത് കെയർ അദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ ധനസഹായം സമ്മാനിച്ചു. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനത്തെയും പോരാട്ട വീര്യത്തെയും മാനിച്ചാണ് സമ്മാനം. എന്നാൽ, അദ്ദേഹത്തിന്റെ അത്ഭുതകരമായ വീണ്ടെടുപ്പിനെ ആഘോഷമാക്കി. തുടർന്ന് അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ എമിറാത്തി സഹപ്രവർത്തകർ അദ്ദേഹത്തിന് സാമ്പത്തിക സഹായം കൈമാറി. ആശുപത്രി പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിക്കുന്നത്.

3

ഇതിന് പുറമെ, ഹെൽത്ത് കെയർ ഗ്രൂപ്പ് ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്യുകയും അദ്ദേദത്തിന്റെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുകയും ചെയ്യും. ആശുപത്രി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.അതേസമയം, മലയാളിയായ നായരെ ആശുപത്രിയിലെ ജനറൽ റൂമിലേക്ക് മാറ്റിയത് ഒരു മാസത്തിന് മുൻപാണ്. അഞ്ച് മാസത്തിലേറെയായി, അദ്ദേഹം ഐ സി യുവിലായിരുന്നു.

6 മാസത്തെ കൊവിഡ് അനുഭവം അദ്ദേഹം വെളിപ്പെടുത്തിയതിങ്ങനെ; -

എനിക്ക് ഒന്നും ഓർമ്മയില്ല. മരണത്തിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് എനിക്കറിയാം. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും പ്രാർത്ഥനയുടെ ശക്തിയാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്. - അദ്ദേഹം പറഞ്ഞു.

4

2013 മുതൽ അബുദാബിയിലെ എൽഎൽഎച്ച് ഹോസ്പിറ്റലിൽ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. 2021 ജൂലൈ പകുതിയോടെ നായറിന് കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചശേഷം, നായർ ഒരു ക്വാറന്റൈൻ കേന്ദ്രത്തി ലേക്ക് മാറിയിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ നില വഷളായി മാറി. രോഗബാധയെ തുടർന്ന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു.

5

തുടർന്ന്, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമഗ്രമായ പരിശോധനയിൽ ശ്വാസകോശത്തിന് ഗുരുതരമായ അണുബാധയുണ്ടെന്ന് കണ്ടെത്തി. സ്വാഭാവികമായി ശ്വസിക്കാൻ കഴിയാത്തതിനാൽ ജൂലൈ 31 - ന് ഡോക്ടർമാർ അദ്ദേഹത്തെ ഇസിഎംഒ പ്രവേശിപ്പിച്ചു. എന്നാൽ, 118 ദിവസത്തിന് ശേഷം അദ്ദേഹം കൃതൃമ ഇസിഎംഒ പിന്തുണയിൽ നിന്നും പുറത്തു വന്നു.എന്നാൽ, നായർ തുടക്കത്തിൽ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിക്കുന്നു. മരുന്നുകളോട് നന്നായി പ്രതികരിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. പക്ഷേ, ക്രമേണ പുരോഗതി കുറയുകയും അദ്ദേഹത്തിന്റെ അവസ്ഥ വഷളാവുകയും ചെയ്തു തുടങ്ങി.

6

അതേസമയം, തന്റെ അസുഖത്തെ കുറിച്ച് ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിരുന്നില്ല. പകരം, ആശുപത്രിയിലെ ഡ്യൂട്ടിയിലെ പ്രത്യേക ക്രമീകരണം കാരണം താൻ വിളിക്കില്ലെന്ന് കുടുംബത്തെ അറിയിക്കുക മാത്രമാണ് ചെയ്തത്."അദ്ദേഹം കോവിഡ് മുന്നണി പോരാളിയായി പ്രവർത്തിച്ചിരുന്നതിനാൽ ഞങ്ങൾക്ക് മറ്റ് സംശയം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഞങ്ങൾക്ക് ആശുപത്രിയിൽ നിന്ന് ഫോൺ ലഭിച്ചപ്പോൾ ഞങ്ങൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല," ഹെൽത്ത് കെയർ പ്രവർത്തകയായ അദ്ദേഹത്തിന്റെ ഭാര്യ ജെന്നി ജോർജ് പറഞ്ഞു.

7

"അരുണിന്റെ മാതാപിതാക്കൾക്കും എനിക്കും വലിയ ആഘാതമായി ഈ വാർത്ത വന്നു. ഞങ്ങൾ തകർന്നു പോയി. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കാനും ഞങ്ങൾ പ്രാർത്ഥിച്ചു," ഭാര്യ പറഞ്ഞു.
അതേസമയം, ഓഗസ്റ്റിൽ ഗൃഹ പ്രവേശനത്തിൽ പങ്കെടുക്കാൻ അദ്ദേഹം വീട്ടിലേക്ക് വരാൻ പദ്ധതി ഇട്ടിരുന്നു.എന്നാൽ, നായരെ ആദ്യം മുതൽ ചികിത്സിച്ച ബുർജീൽ ഹോസ്പിറ്റലിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. താരിഗ് അലി മുഹമ്മദ് എൽഹസ്സൻ പറഞ്ഞു.

8

"അദ്ദേഹത്തിന്റെ ശ്വാസകോശം കൊവിഡിൽ പരാജയപ്പെട്ടിരുന്നു. അത് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഒരു ഇസിഎംഒ കൃതൃമ മെഷീന്റെ പിന്തുണയോടെ മാത്രമാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. ഏകദേശം 118 ദിവസത്തോളം ഇത് തുടർന്നു. സാധാരണ അവസ്ഥയിൽ, വീണ്ടെടുക്കൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ അരുണിന്റെ വീണ്ടെടുക്കൽ നമുക്കെല്ലാവർക്കും ഒരു അത്ഭുതമാണ്," മിസ്റ്റർ താരിഗ് പറഞ്ഞു.അതേസമയം, മാതാപിതാക്കളെ സന്ദർശിക്കാനും ഫിസിയോതെറാപ്പി തുടരാനുമായി അദ്ദേഹം ഉടൻ തന്നെ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങും. അടുത്ത മാസം വീണ്ടും ഡ്യൂട്ടിയിൽ ചേരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നായർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+